Enter your Email Address to subscribe to our newsletters

New delhi, 19 മെയ് (H.S.)
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എന്ന് മുന്നറിയിപ്പ് നല്‍കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വലിയ പ്രതിസന്ധി നേരിടാന്‍ പോകുകയാണെന്നും അതിന്റെ ആഘാതം സമ്പന്നരെയല്ല മറിച്ച് സാധാരണക്കാരെയാണ് ബാധിക്കാന്‍ പോകുന്നതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പൗരന്മാര്‍ക്ക് സാമ്പത്തിക അച്ചടക്കത്തിന്റെ ക്ലാസെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദശയാത്രയ്ക്ക് പോയിരിക്കുകയാണെന്നും രാഹുല്‍ പരിഹസിച്ചു.
റായ്ബറേലിയിലെ ചുരുവാ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കവേയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്. 'പ്രതിസന്ധി ഘട്ടങ്ങളില്‍ വിദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തോട് പറഞ്ഞത്, അതേസമയം, അദ്ദേഹം ലോകം ചുറ്റുകയാണ്.' മോദിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദര്‍ശനത്തെ പരിഹസിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
വരാനിരിക്കുന്ന സാമ്പത്തിക ആഘാതം സാധാരണക്കാരെയായിരിക്കും ഏറ്റവും കഠിനമായി ബാധിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഉത്തര്‍പ്രദേശിലെ യുവാക്കളും ജനങ്ങളും വലിയൊരു ആഘാതം നേരിടും. വരാനിരിക്കുന്ന സാമ്പത്തിക ആഘാതം അദാനിയെയോ അംബാനിയെയോ ബാധിക്കില്ല, അത് മോദിയെയും ബാധിക്കില്ല. എന്നാല്‍, സാധാരണക്കാരെ അത് ബാധിക്കും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ച് അദ്ദേഹം ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്ധനവില വര്‍ധന ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് സര്‍ക്കാര്‍ ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഖിലേഷ് യാദവുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, പ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ധനവില വലിയൊരു ആശങ്കയായി തുടരുകയാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിലേക്കുള്ള നയതന്ത്ര പര്യടനത്തിലാണ്. ചൊവ്വാഴ്ച വൈകുന്നേരം അദ്ദേഹം ഇറ്റലി സന്ദര്‍ശിക്കും. അദ്ദേഹത്തിന്റെ യാത്ര ഇതിനകം യുഎഇ, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഊര്‍ജ്ജ സുരക്ഷയും വിതരണ ശൃംഖലയും ലക്ഷ്യമിട്ടുള്ളതാണ് പ്രധാനമന്ത്രിയുടെ യാത്ര എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഹോര്‍മുസ് കടലിടുക്ക് അടച്ചതുമൂലം ഇന്ത്യ നേരിടുന്ന വിതരണ ശൃംഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ദീര്‍ഘകാല ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, ഹരിത ഊര്‍ജ്ജത്തിലേക്ക് മാറുക, കരുത്തുറ്റ വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുക, പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S