Enter your Email Address to subscribe to our newsletters

New delhi, 19 മെയ് (H.S.)
റസ്റ്റോറന്റുകളെ ഒരുക്കിടക്കീഴിൽ കൊണ്ടുവരുവരുന്ന കാര്യം ആത്മാർത്ഥമായി പരിഗണിക്കുമെന്ന് കേന്ദ്ര ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി ശ്രീ ചിരാഗ് പാസ്‌വാൻ പറഞ്ഞു. പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് മന്ത്രിയെ സമീപിച്ച കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി ശ്രീ എസ്. എസ്. മനോജിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തോടാണ് മന്ത്രി ഉറപ്പുനൽകിയത്.
ചെറുതും വലുതുമായി 30 ലക്ഷത്തിലധികം റസ്റ്റോറന്റുകളാണ് രാജ്യത്തുള്ളത്. ഇതിൽ 5 ശതമാനം മാത്രമാണ് വലിയ ഹോട്ടൽ ശൃംഖലയിൽപ്പെടുന്നത്.
വ്യവസായം എന്ന് പേരുണ്ടെങ്കിലും വ്യവസായത്തിന്റെ യാതൊരു ആനുകൂല്യവും ലഭിക്കാത്ത മേഖലയാണ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് വകുപ്പിന്റെ കീഴിൽ റസ്റ്റോറന്റുകളെ കൂടി ഉൾപ്പെടുത്തി വ്യവസായം എന്ന ആനുകൂല്യം ലഭിക്കുവാൻ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ശ്രീ. അമർ പർവാണി, ശ്രീ. അഖിലേഷ് മിശ്ര, ശ്രീ. പങ്കജ് അറോറ, അശോക് വർമ്മ, സാഗർ കേസ്റവാണി, അശോക് വാജ്പേയ്, രാകേഷ് മല്ലിക് തുടങ്ങിവർ നീവേദക സംഘത്തിലുണ്ടായിരുന്നു
സാധാരണ ഗതിയിൽ ഒരു വ്യവസായം നടത്തി ക്കൊണ്ടു പോകേണ്ടുന്നതിനേക്കാൾ വലിയ പ്രതിസന്ധികളാണ് ഈ മേഖലയിലുള്ളത്. അതാത് ദിവസത്തെ ഉൽപ്പന്നങ്ങൾ അന്നുതന്നെ വിപണനവും നടത്തണം. അതുകൊണ്ടുതന്നെ സ്ഥായിയായതും, അപ്രതീക്ഷിതമായതുമായ എല്ലാ പ്രതിസന്ധികളും ഈ മേഖലയിൽ വർദ്ധിച്ചുവരുന്നുവെന്നും, അതു തരണം ചെയ്യുവാൻ ഒരു മന്ത്രാലയത്തിന്റെ കീഴിൽ ഈ വ്യവസായത്തെ കൊണ്ടു വരേണ്ടതിന്റെ അനിവാര്യത നേതാക്കൾ വിശദീകരിച്ചു.
---------------
Hindusthan Samachar / Sreejith S