Enter your Email Address to subscribe to our newsletters

New delhi, 19 മെയ് (H.S.)
ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാമെന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. രാജ്യത്തെ തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഇടപെടലാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ഇതിന് കൃത്യമായ മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്ന് മൃഗസ്‌നേഹികളുടെ ആവശ്യം തള്ളിയാണ് പരമോന്നത കോടതി ഇത്തരമൊരു ഉത്തരവിട്ടത്. തെരുവുനായകള്‍ക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതുയിടങ്ങളില്‍ നിന്ന് നായ്ക്കളെ നീക്കം. സ്‌കൂളുകള്‍, കോളേജുകള്‍, ദേശീയപാതകള്‍, മറ്റ് റോഡുകള്‍, എക്പ്രസ് വേകള്‍ എന്നിവിടങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനാണ് നിര്‍ദ്ദേശം. സുപ്രീം കോടതി നിര്‍ദേശിച്ചു. തെരുവുനായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവുനായകളെ പിടികൂടുന്നത് അവിടെ തുറന്നുവിടരുത് എന്ന മുന്‍ ഉത്തരവില്‍ ഇടപെടാനും സുപ്രീം കോടതി വിസ്സമ്മതിച്ചു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.ജെ. അന്‍ജാരിയാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശമാണ്. ഏതെങ്കിലും ഒരു ജീവിയെ പേടിച്ച് സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാനാകില്ല. പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സംസ്ഥാന സര്‍ക്കാരുകളേയും സുപ്രീംകോടതി വിമര്‍ശിച്ചു. എ.ബി.സി. ചട്ടങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കിയെങ്കില്‍ ഇപ്പഴത്തെ പ്രതിസന്ധി ഉണ്ടാവില്ലായിരുന്നു. രാജ്യത്ത് എല്ലാ ജില്ലയിലും ചുരുങ്ങിയത് ഒരു എ.ബി.സി. സെന്റര്‍ എങ്കിലും വേണം. ജനസാന്ദ്രതയുളള ജില്ലകളില്‍ അതിനനുസരിച്ച് എണ്ണം കൂടാം. സര്‍ക്കാരുകള്‍ക്ക് മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലന്നും സുപ്രീം കോടതി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S