വകുപ്പില്ലാതെ മന്ത്രിമാര്; വിജ്ഞാപനം ഇതുവരേയും ഇറങ്ങിയില്ല; തര്ക്കം തുടരുന്നു
Thiruvanathapuram, 19 മെയ് (H.S.) ആഘോഷമായി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേറ്റെങ്കിലും വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇതോടെ മന്ത്രിമാര്‍ വകുപ്പില്ലാതെ തുടരുകയാണ്. ഘടകക്ഷികളുമായി ധാരണയില്‍ എത്താന്‍ കഴിയാത്തതാണ് വ
cabinet


Thiruvanathapuram, 19 മെയ് (H.S.)

ആഘോഷമായി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേറ്റെങ്കിലും വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇതോടെ മന്ത്രിമാര്‍ വകുപ്പില്ലാതെ തുടരുകയാണ്. ഘടകക്ഷികളുമായി ധാരണയില്‍ എത്താന്‍ കഴിയാത്തതാണ് വകുപ്പ് വിഭജനത്തെ കീറാമുട്ടിയാക്കുന്നത്. മുസ്ലിംലീഗിനുള്ള വകുപ്പുകളുടെ കാര്യത്തിലാണ് ധാരണയാകാത്തത്. ഇതോടെ ഇന്നലെ ഇറങ്ങുമെന്ന് വിജ്ഞാപനം ഇന്നത്തേക്ക് മാറ്റി.

ഫിഷറീസ് വകുപ്പ് ആര്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് തുടരുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും രണ്ടുവകുപ്പുകളാക്കി മാറ്റിയിരുന്നു. ഇത് തുടരാനും ഉന്നതവിഭ്യാഭ്യാസം കോണ്‍ഗ്രസും പൊതുവിദ്യാഭ്യാസം ലീഗും ഏറ്റെടുക്കാനുമായിരുന്നു ധാരണ. പകരമായി ഫിഷറീസ് വകുപ്പ് അധികമായി നല്‍കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.

എന്നാല്‍ പരിഗണ കിട്ടിയില്ല എന്ന പരാതി ലത്തീന്‍ സഭ ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഫിഷറീസ് ലീഗിന് നല്‍കിയാല്‍ സഭയുടെ എതിര്‍പ്പ് വര്‍ദ്ധിക്കം എന്ന ആശങ്കയിലാണ് വകുപ്പ് വിഭജനം വൈകിക്കുന്നത്. ഫിഷറീസില്‍ ധാരണയുണ്ടാക്കിയാല്‍ കോണ്‍ഗ്രസ് ഉന്നതവിദ്യാഭ്യാസം ഒഴിവാക്കേണ്ടിവരും. ഫിഷറീസ് ലത്തീന്‍ വിഭാഗത്തില്‍ നിന്നുള്ള ഷിബു ബേബി ജോണിന് നല്‍കിയാല്‍ അദ്ദേഹത്തിന് നിശ്ചയിച്ച വനംവകുപ്പ് തിരിച്ചെടുക്കേണ്ടിവരും. ജലവിഭവവകുപ്പിനൊപ്പം രജിസ്ട്രേഷന്‍ വകുപ്പുകൂടി വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസും മുന്നോട്ടു വെക്കുന്നുണ്ട്.

ഈ തര്‍ക്കങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണും എന്ന ആലോചനയിലാണ് മുഖ്യമന്ത്രി വിഡി സതീശന്‍. ഘടകക്ഷികളുമായി ഇന്നും ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനുശേഷം ഗവര്‍ണര്‍ക്ക് വകുപ്പ് സംബന്ധിച്ച് പട്ടിക കൈമാറും.

---------------

Hindusthan Samachar / Sreejith S


Latest News