Enter your Email Address to subscribe to our newsletters

Newdelhi , 02 മെയ് (H.S.)
പശ്ചിമബംഗാളിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിച്ചതിനെതിരെ നൽകിയ ഹർജി തള്ളിയതിൽ പ്രതികരിച്ച് നേതാക്കൾ. തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്. പിന്നാലെ കോടതി തീരുമാനത്തെ പ്രശംസിച്ച് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്ത് എത്തി.
കോടതി നടപടി ബിജെപി ആയുധമാക്കി, വോട്ടെണ്ണലിനെ സ്വാധീനിക്കാനും തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കാനുമായിരുന്നു ടിഎംസിക്ക് കഴിഞ്ഞില്ല. അതിനാലാണ് കോടതി കേന്ദ്രജീവനക്കാരെ നിയമിച്ചതിൽ തെറ്റില്ല എന്ന് പറഞ്ഞതും ഇടപെടാൻ വിസമ്മതിച്ചതെന്നും അമിത് മാളവ്യ പറഞ്ഞു. മറ്റൊരു ദിവസം, മമത ബാനർജിക്ക് മറ്റൊരു ജുഡീഷ്യൽ തിരിച്ചടിയെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. വോട്ടെണ്ണൽ മേയ് നാലിന് നിശ്ചയിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കുകയായിരുന്നു.
കൽക്കട്ട ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അടിയന്തര ഇടപെടലാവശ്യപ്പെട്ട് ടിഎംസി സുപ്രീം കോടതിയിലെത്തിയത്. വോട്ടെണ്ണൽ നടപടികൾക്ക് മേൽനോട്ടം വഹിക്കാനും നിരീക്ഷിക്കാനും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരെയാണ് ഹർജി നൽകിയത്. നോമിനിയും സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമുള്ളപ്പോൾ കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്നാണ് ടിഎംസി കോടതിയിൽ വാദിച്ചു.
അതേസമയം ഓരോ കൗണ്ടിങ് ടേബിളിലും രാഷ്ട്രീയ പാർട്ടികളുടെ ഏജൻ്റുമാരില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ താത്പര്യം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. വാദം കേൾക്കാൻ നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ പ്രത്യേക ബെഞ്തിനെ നിയോഗിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ പ്രകാരം നടപടികൾ പൂർത്തിയാക്കുമെന്ന് കോടതി പറഞ്ഞു. സംസ്ഥാന അലെങ്കിൽ കേന്ദ്ര സർക്കാരിൽ നിന്നോ വോട്ടെണ്ണൽ സൂപ്പർവൈസറെയും സഹായിയെയും നിയമിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫ് ഇന്ത്യയ്ക്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
റീ പോളിങ്
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പ് ദിവസമുണ്ടായ അക്രമങ്ങളുടെയും കള്ളവോട്ട് ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് വിവിധ പരാതികൾ പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ടത്. റീപോളിങ് നടക്കുന്ന 15 ബൂത്തുകളിലും കേന്ദ്ര സേനയെയും സംസ്ഥാന പൊലീസിനെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. നേരത്തെ വ്യാപകമായ അക്രമങ്ങളും ക്രൂഡ് ബോംബ് ഒളിച്ചുകടത്തലും ഈ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR