പൊതുസ്ഥലങ്ങളില് നിസ്കാരത്തിന് വിലക്ക്; പൗരന്മാരുടെ അവകാശങ്ങളുടെ ലംഘനമെന്ന് അലഹബാദ് ഹൈക്കോടതി
Lucknow, 02 മെയ് (H.S.) ഉത്തര്‍പ്രദേശില്‍ പൊതുസ്ഥലങ്ങളില്‍ ഇനി നിസ്‌കരിക്കാന്‍ പാടില്ലെന്ന് ഉത്തരവ്. ്അലഹബാദ് ഹൈക്കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം മതപരമായ ആവശ്യങ്ങള്‍ക്ക് പൊതുഇടങ്ങള്‍ ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങള്‍
lucknow hc


Lucknow, 02 മെയ് (H.S.)

ഉത്തര്‍പ്രദേശില്‍ പൊതുസ്ഥലങ്ങളില്‍ ഇനി നിസ്‌കരിക്കാന്‍ പാടില്ലെന്ന് ഉത്തരവ്. ്അലഹബാദ് ഹൈക്കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം മതപരമായ ആവശ്യങ്ങള്‍ക്ക് പൊതുഇടങ്ങള്‍ ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് മേലുള്ള ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിക്കോ സമൂഹത്തിനോ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

സ്വന്തം വീടിനുള്ളിലോ പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലോ മതപരമായ കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് പൊതുഇടങ്ങളില്‍ കൂട്ടായോ അല്ലെങ്കില്‍ സ്ഥിരമായ രീതിയിലോ നടത്തുമ്പഓള്‍ അത് സംഘടിത പ്രവര്‍ത്തനമായി മാറും. ഇത്തരൊ പൊതുപ്രശ്‌നമായും മാറാം. ഇത്തരത്തില്ഡ പൊതുസമൂഹത്തെ ബാധിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.

നമസ്‌കാരത്തിനായി പൊതുസ്ഥലം ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശി അസിനാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വാദം കേട്ട ജസ്റ്റിസ് സരള്‍ ശ്രീവാസ്തവയും ജസ്റ്റിസ് ഗരിമ പ്രസാദും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളി. പൊതുസ്ഥലം ഒരു കക്ഷിക്കും മതപരമായ ആവശ്യങ്ങള്‍ക്കായി ഏകപക്ഷീയമായി ഉപയോഗിക്കാന്‍ കഴിയില്ല. അത്തരം സ്വത്തിന്‍മേല്‍ എല്ലാ വ്യക്തികള്‍ക്കും തുല്യ അവകാശങ്ങളുണ്ടെന്നും അതിന്റെ പ്രത്യേക ഉപയോഗം നിയമപരമായി അനുവദനീയമല്ലെന്നും കോടതി പറഞ്ഞു.ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം പൊതുസമാധാനത്തിനും ക്രമത്തിനും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കും വിധേയമാണെന്നും കോടതി നിരീക്ഷിച്ചു.

പൊതുസ്ഥലങ്ങളില്‍ ഈദ് പ്രാര്‍ത്ഥന നടത്തുന്നത് പാരമ്പര്യമായി നടന്നുപോരുന്ന ഒന്നാണ്. പ്രത്യേക അവസരങ്ങളില്‍ മാത്രമായി ഇത്തരം നടപടികള്‍ പരിമിതപ്പെടുത്തണമെന്നും, സ്ഥിരമായ ഒത്തുചേരലുകള്‍ക്ക് അനുവാദമില്ലെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News