ജാതി സെന്സസ് തടയാന് കഴിയില്ലെന്ന് സുപ്രീം കോടതി; പിന്നാക്ക വിഭാഗത്തില് എത്ര പേര് ഉണ്ടെന്ന് സര്ക്കാരിന് അറിയണം
New delhi, 20 മെയ് (H.S.) ന്യൂഡല്‍ഹി : ജാതി സെന്‍സസ് തടണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സെന്‍സസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പിന്നാക്ക വിഭാഗത്തില്‍ എത്ര പേര്‍ ഉണ്ടെന്ന് സര
Supreme Court


New delhi, 20 മെയ് (H.S.)

ന്യൂഡല്‍ഹി : ജാതി സെന്‍സസ് തടണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സെന്‍സസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പിന്നാക്ക വിഭാഗത്തില്‍ എത്ര പേര്‍ ഉണ്ടെന്ന് സര്‍ക്കാരിന് അറിയണം. അത് നയപരമായ തീരുമാനം ആണെന്നും, അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സെന്‍സസില്‍ ജാതി കണക്കെടുപ്പ് നടത്തണമോ, വേണ്ടയോ എന്നത് നയപരമായ തീരുമാനം ആണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ഹര്‍ജി തള്ളി കൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊതു പ്രവര്‍ത്തകനായ സുധാകര്‍ ഗുംമുലയാണ് സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

---------------

Hindusthan Samachar / Sreejith S


Latest News