കോടതികളില് കേസുകള് കെട്ടിക്കിടക്കരുത്, നീതി വേഗത്തില് നടപ്പിലാക്കണം; അമിത് ഷാ
New delhi, 20 മെയ് (H.S.) അഞ്ച് വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നത് ഉറപ്പാക്കാന്‍ കോടതികള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ നടന്ന സെന്‍ട്രല്‍ സോണല്‍ കൗണ്‍സിലി
Amithsha


New delhi, 20 മെയ് (H.S.)

അഞ്ച് വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നത് ഉറപ്പാക്കാന്‍ കോടതികള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ നടന്ന സെന്‍ട്രല്‍ സോണല്‍ കൗണ്‍സിലിന്റെ 26-ാമത് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോടതികളില്‍ ധാരാളം കേസുകള്‍ കെട്ടികിടക്കുന്ന സാഹചര്യത്തില്‍ നീതി കൃത്യസമയത്ത് ലഭിക്കുന്നതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കേണ്ടതിന്റെയും, കേസുകള്‍ വേഗത്തില്‍ തീര്‍പ്പാകേണ്ടതിന്റെയും ആവശ്യകത യോഗത്തില്‍ അമിത് ഷാ എടുത്തുപറഞ്ഞു. മറ്റ് പല വിഷയങ്ങളിലും ശക്തമായ നിയമസംവിധാനങ്ങള്‍ കൊണ്ടുവരേണ്ട പ്രാധാന്യവും സമ്മേളനത്തില്‍ വെച്ച് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരായ വിഷ്ണു ഡിയോ സായി, മോഹന്‍ യാധവ്, യോഗി ആദിത്യനാഥ്, പുഷ്‌കര്‍ സിങ് ധാമി എന്നിവരെ വേദിയിലിരുത്തിയായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസംഗം.

അഞ്ചുവര്‍ഷത്തിലേറെ പഴക്കമുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ഗുരുതര കുറ്റകൃത്യങ്ങളെ നേരിടുന്നതില്‍ ഭരണകൂടം കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിലെത്തുന്ന കേസുകള്‍ ഉള്‍പ്പെടെ എല്ലാ ക്രിമിനല്‍ കേസുകളും 2029നകം തീര്‍പ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായുള്ള നടപടികള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം, എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്'' അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി വരെ എത്തുന്ന കേസുകളില്‍ നീതി വൈകുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പോക്‌സോയും ബലാത്സംഗ കേസുകളിലും സമയബന്ധിതമായ ഡിഎന്‍എ പരിശോധന നടപ്പിലാക്കണമെന്നും പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ തെളിവെടുപ്പ് കൂടുതല്‍ ശാസ്ത്രീയമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു.

സംസ്ഥാനങ്ങള്‍ സൈബര്‍ക്രൈം ഹെല്‍പ്ലൈന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ച മാതൃകയില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. കോള്‍ സെന്ററുകള്‍ ആധുനികവല്‍ക്കരിക്കണമെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News