പ്രധാനമന്ത്രി നരരേന്ദ്ര മോദി ഇറ്റലിയില്; ഗംഭീര സ്വീകരണമൊരുക്കി ജോര്ജ മെലാനി
New delhi, 20 മെയ് (H.S.) പ്രധാനമന്ത്രി നരരേന്ദ്ര മോദി ഇറ്റലിയില്‍; ഗംഭീര സ്വീകരണമൊരുക്കി ജോര്ജ മെലാനി റോം ന്മനോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനിയുടെ അത്താഴ വിരുന
pm


New delhi, 20 മെയ് (H.S.)

പ്രധാനമന്ത്രി നരരേന്ദ്ര മോദി ഇറ്റലിയില്‍; ഗംഭീര സ്വീകരണമൊരുക്കി ജോര്ജ മെലാനി

റോം ന്മനോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനിയുടെ അത്താഴ വിരുന്ന് സല്‍ക്കാരത്തിനുശേഷം മെലോനിയും മോദിയും ചരിത്രപ്രസിദ്ധമായ കൊളോസ്സിയം സന്ദര്‍ശിച്ചു. ഇരുവരും കൊളോസ്സിയം സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യയും ഇറ്റലിയും തമ്മിലെ വ്യാപാര, സൗഹൃദ ബന്ധങ്ങള്‍ ശക്തമാക്കുന്നത് ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ വിഷയമാകുമെന്ന് മോദി എക്‌സില്‍ പറഞ്ഞു. 'വെല്‍കം ടു റോം, മൈ ഫ്രണ്ട്' എന്ന് മോദിയെ സ്വാഗതം ചെയ്തുകൊണ്ട് മെലോനിയും എക്‌സില്‍ കുറിച്ചു.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ 2029 ആകുമ്പോഴേക്കും 2000 കോടി യൂറോ (2.24 ലക്ഷം കോടി രൂപ) എന്ന നിലയില്‍ എത്തിക്കുമെന്ന് നരേന്ദ്രമോദിയും ജോര്‍ജ മെലോനിയും വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഇതിനു വഴിയൊരുക്കുന്ന തരത്തിലുള്ളതാണ്. സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ മൂല്യങ്ങളിലും ഭാവിയെക്കുറിച്ചുള്ള പൊതുകാഴ്ചപ്പാടിലും അധിഷ്ഠിതമായ സൗഹൃദത്തില്‍നിന്ന് തന്ത്രപ്രധാന പങ്കാളിത്തം എന്നതിലേക്ക് വളരുകയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. വ്യവസായ ശക്തി എന്ന ഇറ്റലിയുടെയും അതിവേഗം വളരുന്ന സാമ്പത്തിക ശക്തി എന്ന ഇന്ത്യയുടെയും നില കരുത്തുറ്റ പങ്കാളിത്തത്തിലേക്കാകും നയിക്കുക.

മികവിന്റെ പര്യായമായ 'മെയ്ഡ് ഇന്‍ ഇറ്റലി' ഉന്നത ഗുണനിലവാരം ലക്ഷ്യമിടുന്ന 'മെയ്ക് ഇന്‍ ഇന്ത്യ'യുമായി കണ്ടെത്തുന്ന സ്വാഭാവിക സംയോജനമാകും അത്. ഔഷധനിര്‍മാണം, വസ്ത്ര വ്യാപാരം, വാഹന നിര്‍മാണ ഘടകങ്ങള്‍, ടൂറിസം തുടങ്ങിയ രംഗങ്ങളിലും ശ്രദ്ധ നല്‍കും.

നിര്‍മിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, നവീന ഉല്‍പാദനം, നിര്‍ണായക ധാതുക്കള്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ പുരോഗതിയിലേക്ക് വഴിതുറക്കുന്ന സാങ്കേതിക നവീകരണം ആകും പങ്കാളിത്തത്തിന്റെ കാതല്‍. സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും തമ്മിലുള്ള സഹകരണം ഇതിന് പിന്തുണയാകും. ബഹിരാകാശ മേഖല ഊര്‍ജം, പ്രതിരോധം, തന്ത്രപ്രധാന സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കുമെന്ന് ഇരുവരും വ്യക്തമാക്കി

ഓസ്ലോയില്‍ നടന്ന മൂന്നാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുത്തശേഷമാണു മോദി റോമിലേക്കു തിരിച്ചത്. നോര്‍ഡ് ഉച്ചകോടിക്കിടെ ഐസ്ലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്ററന്‍ ഫ്രോസ്റ്റോട്ടിര്‍, ഫിന്‍ലന്‍ഡിന്റെ പീറ്ററി ഓര്‍പോ, ഡെന്‍മാര്‍ക്കിന്റെ മേറ്റ് ഫ്രെഡറിക്‌സന്‍ എന്നിവരുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ഹരിത ഊര്‍ജം, വ്യാപാരം, സുസ്ഥിരവികസനം, ഡിജിറ്റല്‍വല്‍ക്കരണം, നവസാങ്കേതികവിദ്യ എന്നിവയില്‍ സഹകരണം ശക്തമാക്കാനുള്ള വഴികളാണു ചര്‍ച്ച ചെയ്തത്

---------------

Hindusthan Samachar / Sreejith S


Latest News