അഭിഷേക് ബാനര്ജിയുടെ ഉടമസ്ഥതയില് 43 കെട്ടിടങ്ങള്; കണക്കുകളുമായി ബി.ജെ.പി
Kolkkatha, 20 മെയ് (H.S.) കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെയും കുടുംബത്തിന്റെയും പേരില്‍ അനധികൃത കെട്ടിടങ്ങളുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. അഭിഷേക് ബാനര്‍ജിയുടെ പേരിലുള്ളതെന്ന് ആരോപിച്ച് 43 സ്വത്തുക്കളുടെയും കെട്ടിടങ്ങളുട
mamatha


Kolkkatha, 20 മെയ് (H.S.)

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെയും കുടുംബത്തിന്റെയും പേരില്‍ അനധികൃത കെട്ടിടങ്ങളുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. അഭിഷേക് ബാനര്‍ജിയുടെ പേരിലുള്ളതെന്ന് ആരോപിച്ച് 43 സ്വത്തുക്കളുടെയും കെട്ടിടങ്ങളുടെയും പട്ടിക പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 43 കെട്ടിടങ്ങളില്‍ പലതും അദ്ദേഹത്തിന്റെയും സഹായികളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണെന്നും ബി.ജെ.പി പറയുന്നു.

അഭിഷേക് ബാനര്‍ജിയുടെ വസതി ഉള്‍പ്പെടെ 17 സ്വത്തുക്കള്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍?പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം. ഉടമസ്ഥാവകാശത്തെക്കുറിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ബി.ജെ.പി പ്രസിദ്ധീകരിച്ച പട്ടിക തെറ്റാണെന്നും വിശ്വസനീയമല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. 'സയാനി ഘോഷ്' എന്ന പേരിലുള്ള വ്യക്തിയുമായി സംയുക്ത ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി സമൂഹമാധ്യമ ഉപയോക്താക്കള്‍ അത് ജാദവ്പൂര്‍ എം.പി സയോണി ഘോഷിന്റേതാണെന്ന് ആരോപിച്ചു. 19 ഡി, സെവന്‍ ടാങ്ക്‌സ് ലെയ്ന്‍ എന്നാണ് രേഖയില്‍ പരാമര്‍ശിച്ചിരിക്കുന്ന മേല്‍വിലാസം.

എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് സയോണി ഘോഷ് രംഗത്തെത്തി. കെട്ടിടങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എം.പി പറഞ്ഞു. അത് ആരാണെന്ന് അറിയില്ലെന്നും രാഷ്ട്രീയത്തില്‍നിന്ന് ഇന്നുവരെ അപ്രതീക്ഷിത ലാഭമൊന്നും നേടിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ ഇത് താനല്ലെന്നും തെളിവുകളില്ലാതെ തന്നെ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും സയോണി ഘോഷ് എക്‌സില്‍ കുറിച്ചു.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്റെ ഡാറ്റാ ബേസില്‍നിന്നാണ് പട്ടിക എടുത്തതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ അഭിഷേക് ബാനര്‍ജി തന്നെയാണോ എന്ന കാര്യം വ്യക്തമല്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 2.3 കോടി രൂപയുടെ ജംഗമ സ്വത്തും 36 ലക്ഷം രൂപയുടെ ബാധ്യതകളും 1.4 കോടി രൂപയുടെ വാര്‍ഷിക വരുമാനവും പ്രഖ്യാപിച്ചിരുന്നു.

അതേസമയം പ്രചരിക്കുന്ന രേഖ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

ബി.ജെ.പി പുറത്തുവിട്ട രേഖ പൂര്‍ണമായ തട്ടിപ്പാണെന്നും കൃത്യതയില്ലാത്തതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ രാജ്യസഭാ എം.പി സാകേത് ഗോഖലെ പറഞ്ഞു. ഇത് വെബ്സൈറ്റില്‍ നിന്നുള്ള പേര് അടിസ്ഥാനമാക്കിയുള്ളത് മാത്രമാണെന്നും കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജി എന്ന പേരുള്ള ഒരാള്‍ മാത്രമാണോയെന്നും ഗോഖലെ ചോദിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News