ട്രെയിന് തീപിടിത്തങ്ങള്ക്ക് പിന്നില് അട്ടിമറി; സാമൂഹിക വിരുദ്ധര്ക്ക് പങ്കെന്ന് ഇന്ത്യന് റെയില്വേ
New delhi, 20 മെയ് (H.S.) രാജ്യത്ത് ആവര്‍ത്തിക്കുന്ന ട്രെയിന്‍ തീപിടിത്തങ്ങളില്‍ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യന്‍ റെയില്‍വേ. തീപിടിത്തങ്ങള്‍ ആകസ്മികമല്ലെന്നും അതിനുപിന്നില്‍ വ്യക്തമായ ആസൂത്രണത്തോടെ പ്രവര്‍ത്തിച്ച സാമൂഹിക വിരുദ്ധരുടെ പങ്കു?ണ്ടെന
train fire


New delhi, 20 മെയ് (H.S.)

രാജ്യത്ത് ആവര്‍ത്തിക്കുന്ന ട്രെയിന്‍ തീപിടിത്തങ്ങളില്‍ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യന്‍ റെയില്‍വേ. തീപിടിത്തങ്ങള്‍ ആകസ്മികമല്ലെന്നും അതിനുപിന്നില്‍ വ്യക്തമായ ആസൂത്രണത്തോടെ പ്രവര്‍ത്തിച്ച സാമൂഹിക വിരുദ്ധരുടെ പങ്കു?ണ്ടെന്നും ഇന്ത്യന്‍ റെയില്‍വേ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സാധാരണ ഗതിയിലുണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ടോ സാങ്കേതിക തകരാറുകളോ അല്ല ഈ അപകടങ്ങള്‍ക്ക് കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. തീപിടിത്ത സംഭവങ്ങളില്‍ അന്വേഷണം നടത്തിയതിന് ശേഷം അട്ടിമറി ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

രാജസ്ഥാനിലെ അമര്‍പുര സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ ലിനന്‍ കത്തിച്ചതിനെ തുടര്‍ന്നാണ് ട്രെയിനിന് തീപിടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൗറയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ ട്രെയിനിന്റെ ബാത്ത്‌റൂമില്‍നിന്ന് പെട്രോളില്‍ മുക്കി തുണി കണ്ടെടുത്തു. കോട്ടയില്‍ രാജധാനി എക്‌സ്പ്രസ് ട്രെയിനിലും തീജ്വാലകള്‍ ആദ്യം ഉയര്‍ന്നത് ടോയ്‌ലറ്റില്‍ നിന്നാണെന്നും അധികൃതര്‍ പറയുന്നു.

യാത്രക്കാരുടെ സുരക്ഷക്കാണ് പ്രധാന്യം നല്‍കുന്നതെന്ന് അറിയിച്ച റെയില്‍വേ യാത്രക്കാര്‍ ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും അഭ്യര്‍ഥിച്ചു. കൂടാതെ സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ 139 എന്ന നമ്പറില്‍ വിളിക്കാനും അറിയിച്ചു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ വിശദമായ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News