കോഴിക്കോട് എയര്പോര്ട്ടില് നിരവധി ഒഴിവുകള്;
Kozhikode , 22 മെയ് (H.S.) എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള കാർഗോ അനുബന്ധ സ്ഥാപനമായ AAICLAS (AAI കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ്), . മൂന്ന് വർഷത്തെ നിശ്ചിത കാലാവധി കരാറില് സെക്യൂരിറ്റി സ്ക്രീനർമാര
Job vacancy


Kozhikode , 22 മെയ് (H.S.)

എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള കാർഗോ അനുബന്ധ സ്ഥാപനമായ AAICLAS (AAI കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ്), .

മൂന്ന് വർഷത്തെ നിശ്ചിത കാലാവധി കരാറില് സെക്യൂരിറ്റി സ്ക്രീനർമാരുടെ (ഫ്രഷർ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി ആകെ 158 ഒഴിവുകളുണ്ട്. ഡെറാഡൂണ് (17), കൊല്ക്കത്ത (25), പട്ന (37), തൃച്ചി (28), കോഴിക്കോട് (17), ഉദയ്പൂർ (34) എന്നിവിടങ്ങളിലാണ് ഒഴിവുകള്. ഓണ്ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ് എട്ടാണ്.

അംഗീകൃത സർവ്വകലാശാലയില് നിന്നുള്ള ബിരുദമാണ് യോഗ്യത. ജനറല്, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 60% മാർക്കും, എസ്സി, എസ്ടി വിഭാഗക്കാർക്ക് 55% മാർക്കും ആവശ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷാ പ്രാവീണ്യം എന്നിവ നിർബന്ധമാണ്. 2026 മെയ് 1-ന് പ്രായം 27 വയസ്സില് കൂടാൻ പാടില്ല. എസ്സി/എസ്ടിക്ക് 5 വർഷവും, ഒബിസിക്ക് 3 വർഷവും, വിമുക്തഭടന്മാർക്ക് 5 വർഷവും പ്രായപരിധിയില് ഇളവുണ്ട്. സാധുവായ സർക്കാർ സർട്ടിഫിക്കറ്റുകള് നിർബന്ധമാണ്; ജനനത്തീയതി പത്താം ക്ലാസ് സർട്ടിഫിക്കറ്റ് പ്രകാരം മാത്രം.

സെക്യൂരിറ്റി സ്ക്രീനർമാർ കാർഗോ, ഇൻ-ലൈൻ ഹോള്ഡ് ബാഗേജ് എന്നിവ സ്ക്രീൻ ചെയ്യണം. വിമാനത്താവളങ്ങളിലും കാർഗോ കോംപ്ലക്സുകളിലും മറ്റ് സുരക്ഷാ പ്രവർത്തനങ്ങള്ക്കും ഇവർക്ക് ഉത്തരവാദിത്തമുണ്ട്. അപേക്ഷാ ഫീസ് ജനറല്, ഒബിസി വിഭാഗക്കാർക്ക് 750 രൂപയും, എസ്സി/എസ്ടി, ഇഡബ്ല്യുഎസ്, വനിതാ അപേക്ഷകർക്ക് 100 രൂപയുമാണ്.

തുടക്കത്തില് 'സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ)' ആയി നിയമിക്കും. വിജയകരമായ പരിശീലനത്തിനുശേഷം 'സെക്യൂരിറ്റി സ്ക്രീനർ (സർട്ടിഫൈഡ്)' ആകും. ആദ്യ വർഷം പ്രതിമാസം 30,000, രണ്ടാം വർഷം 32,000, മൂന്നാം വർഷം 34,000 എന്നിങ്ങനെയാണ് ഏകീകൃത ശമ്പളം. യാത്രാവേളകളില് ത്രീ-ടയർ എസി ട്രെയിൻ ടിക്കറ്റ് നിരക്കിന് തുല്യമായ TA/DA/താമസം, ബോർഡിംഗ് എന്നിവയും, വാർഷിക അവധികളും (18 പ്രിവിലേജ്, 12 ഹാഫ് പേ, 9 കാഷ്വല്, 2 നിയന്ത്രിത) ലഭിക്കും.

AAICLAS സ്വന്തം ചെലവില് സമഗ്രമായ പരിശീലനം നല്കും. ഇതില് 5 ദിവസത്തെ AVSEC ഇൻഡക്ഷൻ കോഴ്സ്, 3 മാസത്തെ വിമാനത്താവളത്തിലെ സിവില് ഏവിയേഷൻ സുരക്ഷാ ഓപ്പറേഷൻസ് പരിശീലനം, 14 ദിവസത്തെ AVSEC ബേസിക് കോഴ്സ് എന്നിവ ഉള്പ്പെടുന്നു. യാത്രാ ഉള്പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും കമ്പനി തന്നെ ഒരുക്കും.

കൂടാതെ, ഒരു മാസത്തെ OJT (40 മണിക്കൂർ സുരക്ഷാ ഉപകരണങ്ങളില് മാർഗ്ഗനിർദ്ദേശത്തോടെയുള്ള) പരിശീലനവും ഉണ്ടാകും. ശേഷം, 3 ദിവസത്തെ സ്ക്രീനേഴ്സ് പ്രീ-സർട്ടിഫിക്കേഷൻ കോഴ്സും, BCAS നടത്തുന്ന 2 ദിവസത്തെ ടെസ്റ്റിംഗ് & സർട്ടിഫിക്കേഷൻ ഓഫ് സ്ക്രീനർ കോഴ്സും വിജയകരമായി പൂർത്തിയാക്കണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News