പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നില് ഓടാത്ത ജീപ്പില് ഒരു പോലീസ് സ്റ്റേഷന്; വാര്ത്ത പോലും പുറത്തുവന്നില്ല
Kannur, 22 മെയ് (H.S.) മുഖ്യമന്ത്രി കസേരയില്‍ നിന്നും പിണറായി വിജയന്‍ മാറിയതോടെ പുറത്തു വരുന്നത് എങ്ങനെയൊക്കെ അധികാര ദുര്‍വിനിയോഗം നടന്നു എന്നതിന്റെ വിവരങ്ങളാണ്. കണ്ണൂരിലെ വീടിന് സുരക്ഷ എന്ന പേരില്‍ മനുഷ്യാവകാശം പോലും പാലിക്കാതെ എട്ട് ഉദ്യോഗസ്ഥര്
pinarayi


Kannur, 22 മെയ് (H.S.)

മുഖ്യമന്ത്രി കസേരയില്‍ നിന്നും പിണറായി വിജയന്‍ മാറിയതോടെ പുറത്തു വരുന്നത് എങ്ങനെയൊക്കെ അധികാര ദുര്‍വിനിയോഗം നടന്നു എന്നതിന്റെ വിവരങ്ങളാണ്. കണ്ണൂരിലെ വീടിന് സുരക്ഷ എന്ന പേരില്‍ മനുഷ്യാവകാശം പോലും പാലിക്കാതെ എട്ട് ഉദ്യോഗസ്ഥര്‍ ഒരു ജീപ്പിനുള്ളില്‍ ജോലി ചെയ്തത് പത്തു വര്‍ഷമാണ്. ഇവരുടെ ദുരവസ്ഥ സംബന്ധിച്ച് ഒരു വിവരം പോലും പുറത്തു വന്നിരുന്നില്ല. പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യവും ഉണ്ടായില്ല.

കണ്ണൂര്‍ പാണ്ഡ്യാലമുക്കിലെ പിണറായി വിജയന്റെ വീട്ടിലാണ് റെസിഡെന്റ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് പത്തു വര്‍ഷമായി ജീപ്പില്‍ കൂനിക്കൂടി ഇരുന്ന് 24 മണിക്കൂറും ജോലി ചെയ്യുന്നത്. മഴയും വെയിലും വന്നാലും ഇവരുടെ ജോലി ഈ ബാറ്ററി ഊരിമാറ്റിയതിനാല്‍ അനക്കാന്‍ കഴിയാത്ത ഈ വാഹനത്തിലാണ്. പിണറായി വിജയന്‍ പ്രതിപക്ഷനേതാവായിട്ടും ഇവരുടെ ജോലി ദുരിതത്തില്‍ മാറ്റിമില്ല. ആകെ ഉണ്ടായ മാറ്റം ഇവരുടെ ജീപ്പ് ജീവിതം സംബന്ധിച്ച്് ഒരു വാര്‍ത്ത പുറത്തുവന്നു എന്നത് മാത്രമാണ്.

എആര്‍ ക്യാപിലെ ആറ് പോലീസുകാരും രണ്ട് എസ്‌ഐമാരുമാണ് കെഎല്‍ 01 ബിആര്‍ 9569 എന്ന ജീപ്പിനുള്ളില്‍ ജോലി ചെയ്യുന്നത്. സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിണറായിയുടെ വീടിന്റെ ഗേറ്റിനുള്ളില്‍ പോലും പ്രവേശനമില്ല. അതുകൊണ്ട് തന്നെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സമീപത്തെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനെയാണ് ഉദ്യോഗസ്ഥര്‍ ആശ്രയിക്കുന്നത്. പത്ത് വര്‍ഷം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഈ ജോലി ചെയ്തിട്ടും ഒരു പോലീസുകാരന്‍പോലും ഇതിനെതിരെ ശബ്ദിച്ചില്ല. അത്രയ്ക്ക് മാത്രം ഭയപ്പെടുത്തിയാണ് പിണറായി ഭരണകാലം കടന്നു പോകുന്നത്. പുതിയ വിഡി സതീശന്‍ സര്‍ക്കാരില്‍ ഈ ഉദ്യോഗസ്ഥര്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. ഈ വാര്‍ത്ത കണ്ടെങ്കിലും ഒരു നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷയും.

---------------

Hindusthan Samachar / Sreejith S


Latest News