സ്കൂൾ തുറക്കും മുൻപേ ലഹരിക്ക് കടിഞ്ഞാണിടാന് 'ഓപ്പറേഷൻ തൂഫാൻ',
Thiruvananthapuram , 23 മെയ് (H.S.) ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാനിരിക്കെ സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം ശക്തമാകുന്നത് തടയാന് പ്രതിരോധ പ്രവര്ത്തനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോളജുകളിലെയും സ്കൂളുകളിലെയും കുട്
Ramesh chennithala


Thiruvananthapuram , 23 മെയ് (H.S.)

ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാനിരിക്കെ സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം ശക്തമാകുന്നത് തടയാന് പ്രതിരോധ പ്രവര്ത്തനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോളജുകളിലെയും സ്കൂളുകളിലെയും കുട്ടികളെയാണ് ഇക്കൂട്ടർ പ്രധാനമായും ലക്ഷ്യമിടുന്നത്.

അയല് സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ച് ലഹരി വിപത്തിനെതിരെ കർശനമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷന് തൂഫാന് എന്ന പേരിലാകും ലഹരിക്കെതിരായ പ്രതിരോധ പ്രവര്ത്തനം ശക്തമാക്കുകയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗ ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ പൂർണ്ണമായും ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും. ജനങ്ങളുടെ പരാതികൾ കൃത്യമായി കേൾക്കാനും അവ പരിഹരിക്കാനുമുള്ള വിപുലമായ സംവിധാനങ്ങളാണ് പുതിയ മാറ്റങ്ങളുടെ ഭാഗമായി ഒരുങ്ങുന്നതെന്നും ചെന്നിത്തല.

കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകൾക്കും പുതിയൊരു മുഖം നൽകാനാണ് ഉദ്ദേശിക്കുന്നത്. സ്റ്റേഷനുകൾ കൂടുതൽ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇതിന് പുറമെ വർഷങ്ങളായി വിവിധ കേസുകളിൽപ്പെട്ട് പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ പൊലീസ് ആക്ട് പ്രകാരം വേഗത്തിൽ ഡിസ്പോസ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊലീസ് സ്റ്റേഷനിൽ എത്തുന്ന ഏതൊരു വ്യക്തിയെയും കുറ്റവാളിയായിട്ടല്ല കാണേണ്ടത്. സ്റ്റേഷനിലെത്തുന്ന ജനങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ വളരെ സമചിത്തതയോടെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും പൊലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഇക്കാര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിക്കൊണ്ടായിരിക്കും ഇനി മുന്നോട്ടുള്ള പ്രവർത്തനങ്ങൾ.

മുമ്പ് പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്കായിരുന്നു. പിന്നീട് ഇത് മാറ്റി സി.ഐമാർക്ക് ചുമതല നൽകുകയുണ്ടായി. ഇതോടെ എസ്.ഐമാർക്ക് സ്റ്റേഷൻ അധികാരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ഇതിനാൽ സ്റ്റേഷനുകളിൽ എസ്.ഐ, സി.ഐ, ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യവും ചുമതലകളും എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായി പഠിക്കാൻ എഡിജിപി (ഹെഡ്ക്വാർട്ടേഴ്സ്) നേതൃത്വത്തിൽ ഒരു അഞ്ചംഗ കമ്മിറ്റിയെ ഡിജിപി നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News