നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ 'അമ്മ' പ്രസിഡൻ്റ് ശ്വേത മേനോന്.
Ernakulam , 23 മെയ് (H.S.) നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ ''അമ്മ'' പ്രസിഡൻ്റ് ശ്വേത മേനോന്. അന്സിബയുടേത് വ്യക്തിപരമായ പ്രശ്നമാണെന്നും അമ്മയുമായി ബന്ധമില്ലെന്നും ശ്വേത മേ
AMMA on Ansiba Allegations


Ernakulam , 23 മെയ് (H.S.)

നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ 'അമ്മ' പ്രസിഡൻ്റ് ശ്വേത മേനോന്. അന്സിബയുടേത് വ്യക്തിപരമായ പ്രശ്നമാണെന്നും അമ്മയുമായി ബന്ധമില്ലെന്നും ശ്വേത മേനോന് വ്യക്തമാക്കി. അമ്മ ഒരു ചാരിറ്റി സംഘടനയാണെന്നും സിനിമ താരങ്ങള് തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങള് പരിഹരിക്കാന് കഴിയില്ലെന്നും ശ്വേത മേനോന് പറഞ്ഞു. ടിനിടോമുമായി ബന്ധപ്പെട്ട പരാതി മാധ്യമങ്ങള് വഴിയാണ് താന് അറിഞ്ഞതെന്നും ശ്വേത മാധ്യമങ്ങളോടു പറഞ്ഞു.

ടിനി ടോമുമായി ബന്ധപ്പെട്ട പരാതി മാര്ച്ചില് നടന്ന സെക്ഷനില് പറഞ്ഞിട്ടില്ലെന്നും ശ്വേതമേനോന് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് അന്സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് മെയില് വന്നത്. പരാതിയില് ഉന്നയിച്ചതുപോലെ ടിനിടോമിൻ്റെ വിഷയവും ലക്ഷ്മി പ്രിയയുടെ പ്രശ്നവും മെയിലില് ഉണ്ട്. ജനുവരിയില് അന്സിബ മൂന്ന് പരാതികള് അമ്മയില് നല്കിയിരുന്നു. മാര്ച്ച് 2 ന് നടന്ന അമ്മ സെഷനില് അന്സിബ പങ്കെടുത്തിരുന്നുവെന്നും അന്ന് ഒരു പരാതിയും ഉന്നയിച്ചില്ലെന്നും അവര് പറഞ്ഞു.

ടിനി ടോമിനെതിരെ അൻസിബ

ഇന്ന് രാവിലെയാണ് നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്തെത്തിയത്. 'അമ്മ'യിൽ നിന്ന് രാജി വയ്ക്കാൻ കാരണം ടിനി ടോം ആണെന്നും തനിക്കെതിരെ പതിവായി അപവാദ പ്രചരം നടത്തിയെന്നും അൻസിബ ആരോപിച്ചു.

നടന് ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും അവര് വ്യക്തമാക്കി. തനിക്ക് പലരുമായും അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു. ഒരു വനിതാ എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ വ്യാജ പരാതി നൽകി. ടിനി ടോമിനും എക്സിക്യൂട്ടീവ് അംഗത്തിനുമെതിരെ പരാതി പറഞ്ഞെന്നും അൻസിബ പറഞ്ഞു. താൻ ആരോട് സംസാരിച്ചാലും അവരുമായി അവിഹിതകഥകൾ പറയുകയായിരുന്നു ഇയാളുടെ പതിവെന്നും നടി പറയുന്നു. എൻ്റെ സ്വന്തം വീട്ടിലുള്ള ആളുകളെ ചേർത്തുവരെ അപവാദം പറഞ്ഞിട്ടുണ്ട്. അതുകൂടി കേട്ടപ്പോഴാണ് രാജിവെയ്ക്കാൻ തീരുമാനിച്ചത്.

പ്രതികരിച്ച് ടിനിടോം

അതേസമയം, പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന ആണ് ഇപ്പോൾ നടക്കുന്നതെന്നും അൻസിബ സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചു. ജിഹാദി ആരോപണം എന്താണെന്ന് അറിയില്ലെന്നും മതവുമായി ബന്ധപ്പെടുത്തി ഒരിടത്തും സംസാരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് വാർത്തകൾ അറിയുന്നതെന്നും തീരുമാനം എടുക്കേണ്ടത് അമ്മയാണെന്നും ഇപ്പോൾ നടക്കുന്നത് പരദൂഷണം ആണെന്നും ടിനി ടോം പ്രതികരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News