കാനഡയിൽ ബോഡിബിൽഡിങ് ഓവറോൾ ചാമ്പ്യനായി മലയാളി തിളക്കം; സി ജോ ബാലരാജിന് വാൻകൂവറിൽ ആദരം
Thiruvananthapuram, 25 മെയ് (H.S.) കാനഡയിലെ അന്താരാഷ്ട്ര ബോഡിബിൽഡിങ് വേദികളിൽ പുതിയ ചരിത്രമെഴുതി മലയാളി യുവാവ്. തിരുവനന്തപുരം കള്ളിമൂട് സ്വദേശിയായ സി ജോ ബാലരാജ് സുനിയാണ് കനേഡിയൻ മണ്ണിൽ അദ്ഭുത നേട്ടങ്ങൾ സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയത്.
Builder


Thiruvananthapuram, 25 മെയ് (H.S.)

കാനഡയിലെ അന്താരാഷ്ട്ര ബോഡിബിൽഡിങ് വേദികളിൽ പുതിയ ചരിത്രമെഴുതി മലയാളി യുവാവ്. തിരുവനന്തപുരം കള്ളിമൂട് സ്വദേശിയായ സി ജോ ബാലരാജ് സുനിയാണ് കനേഡിയൻ മണ്ണിൽ അദ്ഭുത നേട്ടങ്ങൾ സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയത്.

കാനഡയിൽ ബോഡിബിൽഡിങ് രംഗത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടമാണ് ജോ ബാലരാജ് കുറിച്ചത്. കനേഡിയൻ സർക്കാർ ഈ വർഷം സംഘടിപ്പിച്ച വിവിധ കായിക-ശാരീരികക്ഷമതാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് അദ്ദേഹം ഈ അപൂർവ നേട്ടത്തിന് അർഹനായത്.

ഉപരിപഠനത്തിനായി സ്റ്റുഡന്റ് വിസയിലാണ് ജോ ബാലരാജ് കാനഡയിൽ എത്തിയത്. പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷം വർക്ക് വിസ സ്വന്തമാക്കിയ അദ്ദേഹം, തന്റെ കായിക അഭിനിവേശം കൈവിട്ടില്ല. കാനഡയിൽ സ്വന്തമായി ജിംനേഷ്യം ആരംഭിച്ച് പ്രൊഫഷണൽ ബോഡിബിൽഡറായി കരിയർ കെട്ടിപ്പടുക്കുകയായിരുന്നു. കാനഡയിലെ മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാനമായി മാറിയ സി ജോ ബാലരാജിനെ കാനഡയിലെ പ്രമുഖ പ്രവാസി സംഘടനയായ ബ്രിട്ടീഷ് കൊളംബിയ മലയാളി സമാജം ആദരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News