Enter your Email Address to subscribe to our newsletters

Kottayam, 25 മെയ് (H.S.)
കോട്ടയം : സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം സഭാ ആസ്ഥാനത്ത് എത്തുന്നത്. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ റോണി എം ജോണിന് കഴിയട്ടെയെന്ന് പരിശുദ്ധ ബാവാ ആശംസിച്ചു. കൂടിക്കാഴ്ച്ച അരമണിക്കൂർ നീണ്ടുനിന്നു. ഫാ.സജി യോഹന്നാൻ, ഫാ.ഗീവർഗീസ് ജോൺസൺ എന്നിവർ ചേർന്ന് മന്ത്രിയെ സഭാ ആസ്ഥാനത്ത് സ്വീകരിച്ചു. കോട്ടയം നഗരസഭാ കൗൺസിൽ ടോം കോരയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S