അട്ടപ്പാടി മധു കൊലക്കേസില് ഒന്നാം പ്രതിയെ വെറുതിവിട്ട് ഹൈക്കോടതി; 13 പേരുടെ ശിക്ഷ ശരിവച്ചു
Kochi, 25 മെയ് (H.S.) മോഷക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മേച്ചേരി ഹുസൈനെയാണ് തെളിവില്ലെന്ന് കണ്ടെത്തി വിട്ടയച്ചത്. വിചാരണക്കോടി ഏഴ് വര്‍ഷത്തെ ശിക്ഷ വിധിച്ച പ്രത
madhu


Kochi, 25 മെയ് (H.S.)

മോഷക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മേച്ചേരി ഹുസൈനെയാണ് തെളിവില്ലെന്ന് കണ്ടെത്തി വിട്ടയച്ചത്. വിചാരണക്കോടി ഏഴ് വര്‍ഷത്തെ ശിക്ഷ വിധിച്ച പ്രതിയെയാണ് ശിക്ഷ റദ്ദാക്കി. മധുവിനെ അവസാനം ചവിട്ടിയത് ഹുസൈനാണ്. ഈ ചവിട്ടേറ്റ് തെറിച്ചു വീണാണ് മധു മരിച്ചത് എന്നായിരുന്നു കണ്ടെത്തല്‍. ഇത് അംഗീകരിച്ചാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ഇത് തെളിയിക്കാന്‍ ആവശഅയമഉള്ള തെളിവില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. മറ്റ് 13 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചിട്ടുണ്ട്.

അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27കാരനായ മകന്‍ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം അതിക്രൂരമായി തല്ലിക്കൊന്നത്. 2018 മേയ് 20നായിരുന്നു ഈ കൊലപാതകം നടന്നത്. ഇതിന്റെ ദൃൃശ്യങ്ങള്‍ പ്രതികള്‍ തന്നെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇതുതന്നെയാണ് പ്രധാന തെളിവായി മാറിയത്. അഗളി പൊലീസാണ് കേസ് അന്വേഷിച്ചതും. 16 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതും.

13 പേര്‍ക്ക് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവര്‍ഷം കഠിനതടവ് ശിക്ഷയാണ് വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു. ഇയാള്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് കൊലപാതകക്കുറ്റം ചുമത്തി പരമാവധി ശിക്ഷ നല്‍കണമെന്നും, വെറുതെ വിട്ട പ്രതികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News