Enter your Email Address to subscribe to our newsletters

Kochi, 25 മെയ് (H.S.)
കൊച്ചി: കിഴക്കമ്പലം പര്യത്തുകാവില്‍ കുടിയൊഴിപ്പിക്കല്‍ അടക്കമുള്ള നടപടി നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധി അന്തിമമാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിന് ആശ്വാസമായി സമയപരിധി നീട്ടി നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കാനായി രണ്ടാഴ്ചത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്.
പുതുതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിന് മുന്നിലെ ആദ്യ വെല്ലുവിളിയായി മാറുകയാണ് പര്യത്തുകാവിലെ കുടിയൊഴിപ്പിക്കല്‍. രണ്ടാഴ്ചത്തെ സമയം അനുവദിച്ചോടെ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിനാണ് ശ്രമം. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുമായും കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിയവരുമായും ചര്‍ച്ചകള്‍ നടത്തും. ഇതിനായി മന്ത്ര റോജി എം ജോണിനെ സര്‍ക്കാര്‍ ചുമതല്ലപ്പെടുത്തിയിട്ടുണ്ട്.
ഉന്നതി ഒഴിപ്പിക്കല്‍ സംബന്ധിച്ച് ബോധ്യപ്പെടുത്താനുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി അനുകൂലമല്ലെങ്കില്‍ താമസക്കാരായ മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി റോജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചുള്ള ചര്‍ച്ചകള്‍ക്കാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഉന്നതിയില്‍ താമസിക്കുന്നവര്‍ക്ക് പിന്തുണയുമായി സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്. സി.പി.എം. സംസ്ഥാന സെകട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ട് ഇവിടെ എത്തി പിന്തുണ അറിയിച്ചു.
15 തവണയാണ് അഭിഭാഷക കമ്മീഷന്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രദേശത്ത് എത്തിയത്. എന്നാല്‍ ജനകീയ പ്രതിഷേധം ശക്തമായതോടെ പോലീസ് നടപടി അവസനിപ്പിച്ച് മടങ്ങുകയാണ് എല്ലാതവണയും ഉണ്ടായത്.
---------------
Hindusthan Samachar / Sreejith S