തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ നിലപാടുമായി മുഖ്യമന്ത്രി വിഡി സതീശൻ.
Thiruvananthapuram , 29 മെയ് (H.S.) തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ നിലപാടുമായി മുഖ്യമന്ത്രി വിഡി സതീശൻ. സിഎംആർഎൽ എക്സാലോജിക്ക് വിഷയത്തിൽ നടന്ന ഇഡിയുടെ റെയ്ഡിലും, വന്ദേമാതര ഗാനാലാപനത്തെ കുറിച്ചുള്ള വിവാ
V D Satheeshan


Thiruvananthapuram , 29 മെയ് (H.S.)

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ നിലപാടുമായി മുഖ്യമന്ത്രി വിഡി സതീശൻ. സിഎംആർഎൽ എക്സാലോജിക്ക് വിഷയത്തിൽ നടന്ന ഇഡിയുടെ റെയ്ഡിലും, വന്ദേമാതര ഗാനാലാപനത്തെ കുറിച്ചുള്ള വിവാദങ്ങളിലും സിപിഎമ്മും ബിജെപിയും ഉയർത്തിയ ആരോപണങ്ങളെ ജാഗ്രതയോടെയാണ് അദ്ദേഹം നേരിട്ടത്.

എല്ലാ ആരോപണങ്ങൾക്കും അക്കമിട്ട് മറുപടി നൽകിയതോടെ മുഖ്യമന്ത്രിയുടെ മറുപടിയില് ഇനിയും തിരിച്ച് മറുപടി പറയേണ്ട അവസ്ഥയിലാണ് സിപിഎമ്മും ബിജെപിയും. അധികാരത്തിലേറി രണ്ടാം തവണയാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത രാഷ്ട്രീയ ആക്രമണങ്ങളെ മുഖ്യമന്ത്രി നേരിടുന്നത്.

ഇഡി റെയ്ഡും അക്രമണവും

ഒരു പതിറ്റാണ്ട് മുഖ്യമ്രന്തിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനെ ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് കൃത്യതയോടെയുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. മുമ്പ് സിപിഎമ്മിനും പിണറായിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നും തങ്ങൾ പിന്നാക്കം പോകില്ലെന്ന സന്ദേശവും അദ്ദേഹത്തിൻ്റെ മറുപടിയിൽ നിന്നും വ്യക്തമായിരുന്നു.

റെയ്ഡിന് ശേഷം നടന്ന അക്രമത്തെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രി അപലപിച്ചു. ആ ശക്തമായ പ്രതികരണം തോൽവിയിൽ തകന്ന സിപിഎം തിരിച്ചുവരാൻ നടത്തിയ രാഷ്ട്രീയ നീക്കത്തിന് തടയിടന്നത് കൂടിയായി മാറി. എന്നാൽ ഇഡിയുടെ അന്വേഷണത്തെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ അദ്ദേഹം തുനിഞ്ഞതുമില്ല.

നിലവിൽ സംസ്ഥാനത്ത് അധികാരത്തിലേറിയതിന് പിന്നാലെ തങ്ങൾകൂടി മുമ്പ് ഉന്നയിച്ച ആരോപണങ്ങളെ അടിസ്ഥാനമാക്കി കോടതിയുടെ നിർദ്ദേശപ്രകാരം നടന്ന റെയ്ഡിനെ വിമർശിച്ച് തൽക്കാലം കേന്ദ്ര ഏജൻസികളുമായി പോരിനില്ലെന്ന സന്ദേശവും അദ്ദേഹത്തിൻ്റ മറുപടിയിൽ ഉൾപ്പെടുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ ജാഗ്രതയോടെ കൈകാര്യം ചെയ്യുമെന്ന നിലപാടാണ് അദ്ദേഹത്തിൻ്റേതെന്നും ഈ പ്രതികരണത്തോടെ വെളിപ്പെട്ടുകഴിഞ്ഞു. കേന്ദ്രത്തെ വിമർശിക്കേണ്ട ഘട്ടം വന്നാൽ അതുണ്ടാകുമെന്ന മുറപടിയും മുഖ്യമന്ത്രി ഉയർത്തികാട്ടി.

പൊലീസ് വീഴ്ച്ചയും വിമർശനവും

അധികാരത്തിലേറിയ ശേഷം സ്വന്തം പൊലീസ് സേനയെ ആരോപണങ്ങളിൽ നിന്നും രക്ഷിച്ച് പിടിക്കാനും കൗശലപൂർവ്വമുള്ള മറുപടിയിലൂടെ മുഖ്യമന്ത്രിക്ക് സാധിച്ചുവെന്ന് വേണം കരുതാൻ. റെയ്ഡിന് വരുന്ന വിവരം ഇഡി പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും ഒരു ഘട്ടത്തിലും അവർ പൊലീസിൻ്റെ സഹായം തേടിയിരുന്നില്ലെന്ന വസ്തുത പുറത്ത് വിട്ട് ഇഡിയെയും അതുവഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പ്രതിരോധത്തിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഒരു സംസ്ഥാനത്ത് റെയ്ഡ് നടത്തുമ്പോൾ അവിടെയുള്ള പൊലീസ് സംവിധാനത്തെ അറിയിക്കാത്തതിനെ പരോക്ഷമായി വിമർശിക്കുന്നത് കൂടിയായി ഈ വിഷയത്തിലുള്ള അദ്ദേഹത്തിൻ്റെ മറുപടിയെ കണകാക്കാം. ഇതിന് പുറമേ റെയ്ഡിനിടെ പിണറായിയുടെ വീടിന് മുമ്പിൽ ആൾക്കൂട്ടമുണ്ടായതോടെ അവിടേയ്ക്ക് പൊലീസിനെ അയച്ച ആഭ്യന്തരമന്ത്രിയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.

വന്ദേമാതരത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ

നയപ്രഖ്യാപനത്തിന് മുമ്പ് ദേശീയഗീതമായ വന്ദേമാതരം മുഴുവൻ ആലപിച്ചില്ലെന്ന് ഗവർണ്ണറുടെയും ബിജെപിയുടെയും ആരോപണങ്ങളെ മുഖ്യമ്രന്തി രാഷ്ട്രീയമായാണ് നേരിട്ടത്. വന്ദേമാതരം മുഴുവൻ ആലപിക്കുന്ന കാര്യത്തിലെ രാഷ്ട്രീയ വിയോജിപ്പ് കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും പ്രഖ്യാപിത നിലപാടാണെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ദേശയഗീതം ആലപിക്കണമെന്ന നിയമനിർമ്മാണം പാർലമെൻ്റ് നടത്തിയിട്ടില്ലെന്ന് കൂടി അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിന് പിന്നിലുള്ളത് രാഷ്ട്രീയലക്ഷ്യമാണെന്നുള്ള സന്ദേശമാണ് മുഖ്യമന്ത്രി പരോക്ഷമായി നൽകിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News