ഗുസ്തി ഫെഡറേഷന് തിരിച്ചടി; വിനേഷ് ഫോഗട്ടിന് ഏഷ്യന് ഗെയിംസിനുള്ള സെലക്ഷന് ട്രയല്സില് പങ്കെടുപ്പിക്കണമെന്ന് സുപ്രീം കോടതി
New delhi, 29 മെയ് (H.S.) ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് സുപ്രീം കോടതി അനുമതി നല്‍കി. മെയ് 30, 31 തീയതികളിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്. ട്രയല്‍സ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കവേ
Supreme Court


New delhi, 29 മെയ് (H.S.)

ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് സുപ്രീം കോടതി അനുമതി നല്‍കി. മെയ് 30, 31 തീയതികളിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്. ട്രയല്‍സ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കവേയാണ് വിനേഷ് ഫോഗട്ടിന് അനുകൂലമായ വിധി സുപ്രീം കോടതി പ്രഖ്യാപിച്ചത്.

സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിനേഷ് ഫോഗട്ടിനെപ്പോലുള്ള ഒരു താരത്തെ മാതൃത്വത്തിന്റെ പേരില്‍ ട്രയല്‍സില്‍ നിന്ന് ഒഴിവാക്കരുതെന്ന് മെയ് 22ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാതൃത്വം കായികരംഗത്ത് ഒരു പ്രൊഫഷണല്‍ തടസമോ വിവേചനത്തിനുള്ള കാരണമോ ആകരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

മെയ് 30, 31 തീയതികളില്‍ നടക്കുന്ന സെലക്ഷന്‍ ട്രയല്‍സ് പൂര്‍ണമായും വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (IOA) എന്നിവയില്‍ നിന്നുള്ള സ്വതന്ത്ര നിരീക്ഷകര്‍ ഇതില്‍ പങ്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്.

ചില ടൂര്‍ണമെന്റുകളിലെ മെഡല്‍ ജേതാക്കള്‍ക്ക് മാത്രമേ ട്രയല്‍സില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളൂ എന്ന ഫെഡറേഷന്റെ നയത്തെ വിനേഷ് കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. തന്റെ ഗര്‍ഭധാരണവും പ്രസവാനന്തര വിശ്രമകാലവും ഫെഡറേഷന്‍ നിശ്ചയിച്ച 'യോഗ്യതാ മാനദണ്ഡവുമായി' ഒത്തുപോയെന്നും, തന്നെ പുറത്താക്കാന്‍ ഫെഡറേഷന്‍ ബോധപൂര്‍വം നിയമങ്ങള്‍ ഉണ്ടാക്കുകയാണെന്നും വിനേഷ് വാദിച്ചു.

2023-ല്‍ അന്നത്തെ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗിക പീഡന വിരുദ്ധ പ്രതിഷേധങ്ങളില്‍ വിനേഷ് മുന്‍പന്തിയിലുണ്ടായിരുന്നു. വിരമിക്കലിന് ശേഷമുള്ള ആറ് മാസത്തെ നിര്‍ബന്ധിത അറിയിപ്പ് കാലയളവ് ചൂണ്ടിക്കാട്ടി ജൂണ്‍ 26 വരെ വിനേഷിന് വിലക്കുണ്ടെന്ന് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് മറികടന്ന് അവര്‍ ഗോണ്ടയില്‍ നടന്ന ദേശീയ ഓപ്പണ്‍ റാങ്കിംഗ് ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News