മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പ്രവേശന പരീക്ഷ ഇന്ന്
Thiruvananthapuram , 03 മെയ് (H.S.) മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പ്രവേശന പരീക്ഷ ഇന്ന് (ഞായറാഴ്ച). ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പരീക്ഷ നടക്കുക. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നരവരെയാണ് റിപ്പോർട്ടിങ് സമയം. രാജ്യത്തി
Medical entrance


Thiruvananthapuram , 03 മെയ് (H.S.)

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പ്രവേശന പരീക്ഷ ഇന്ന് (ഞായറാഴ്ച). ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പരീക്ഷ നടക്കുക. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നരവരെയാണ് റിപ്പോർട്ടിങ് സമയം. രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത് 22.79 ലക്ഷം വിദ്യാർഥികളാണ്. 23 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. വിവരങ്ങൾക്ക്: https://neet.nta.nic.in/, www. nta.ac സന്ദർശിക്കുക.

എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്നും ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും പൊലീസ് മേധാവികൾ യോഗത്തിൽ അറിയിച്ചു. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തടസം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ പരീക്ഷയുടെ തലേദിവസമായ ശനിയാഴ്ച മുതൽ ഉറപ്പുവരുത്താൻ കെ എസ് ഇ ബിക്ക് കർശന നിർദേശം നൽകി.

രാവിലെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്നതിനും പരീക്ഷ കഴിഞ്ഞ് വൈകിട്ട് തിരികെ പോകുന്നതിനും ആവശ്യമായ പൊതുഗതാഗത സംവിധാനങ്ങൾ കെ എസ് ആർ ടി സി പ്രധാന ഡിപ്പോകളിൽ നിന്ന് ഉറപ്പുവരുത്തും. എൻ ടി എ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) യുടെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ എല്ലാ സെൻ്ററുകളിലും സ്വീകരിച്ചിട്ടുണ്ടെന്ന് കോർഡിനേറ്റർമാരും പരീക്ഷാകേന്ദ്ര സൂപ്രണ്ടുമാരും ഉറപ്പുവരുത്തണം. കൂടാതെ എല്ലാ സെൻ്ററുകളിലും കുടിവെള്ള ലഭ്യതയും ഉറപ്പാക്കും.

വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം

തലസ്ഥാനത്ത് പരീക്ഷ പ്രമാണിച്ച് ഗതാഗത തടസം ഒഴിവാക്കാൻ വേണ്ട നടപടിക്രമങ്ങള് സ്വീകരിച്ചിട്ടുണ്ട്. ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, നഗരസഭയുടെ തമ്പാനൂർ, പാളയം എന്നീസ്ഥലങ്ങളിലെ മൾട്ടിലെവൽ കാർ പാർക്കിങുകൾ, കവടിയാർ മുതൽ കുറവൻകോണം വരെയുള്ള റോഡിൻ്റെ ഇടത് വശവും വിമൻസ് കോളജ് മുതൽ വഴുതക്കാട് വരെയുള്ള റോഡിൻ്റെ ഇടത് വശവും. നന്ദാവനം മുതൽ മ്യൂസിയം വരെയുളള റോഡിൻ്റെ ഇടത് വശവും സംഗീത കോളജ്- നോർക്കാ റോഡ്, സ്പെൻസർ മുതൽ പാളയം വരെയുളള റോഡിൻ്റെ ഇടത് വശവും.

പുളിമൂട് മുതൽ ആയുവ്വേദ കോളജ് വരെയുളള റോഡിൻ്റെ ഇരുവശങ്ങളിലും അട്ടക്കുളങ്ങര- കിളളിപ്പാലം റോഡിന്റെ ഇടത് വശവും, പിഎംജി- ലോ കോളേജ് റോഡ്, നിയമസഭ- വികാസ്ഭവൻ റോഡ്, എകെജി- ജനറൽ ഹോസ്പിറ്റൽ റോഡിൻ്റെ ഇടത് വശവും, പരുത്തിപ്പാറ- കേശവദാസപുരം റോഡിൻ്റെ ഇടത് വശം, കേശവദാസപു രം- പ്ലാമൂട് വരെയുളള റോഡിൻ്റെ ഇരു വശങ്ങളിലും, ജഗതി- ഇടപ്പഴിഞ്ഞി റോഡിൻ്റെ ഇടത് വശം, മോഡൽ സ്കൂൾ- പനവിള റോഡിൻ്റെ ഇടത് വശം എന്നീ സ്ഥലങ്ങളിൽ ഗതാഗതതടസമുണ്ടാകാത്ത വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News