Enter your Email Address to subscribe to our newsletters

New delhi, 30 മെയ് (H.S.)
ആഗ്രയിലെ ചരിത്ര പ്രസിദ്ധമായ പ്രണയസൗദമായ താജ്മഹല്‍ സന്ദര്‍ശിച്ച് ടിഫാനി ട്രംപ്. യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ മകളആണ് ടിഫാനി ട്രംപ്. ഭര്‍ത്താവ് മൈക്കല്‍ ബൗലോസിനൊപ്പമായിരുന്നു ടിഫാനിയുടെ സന്ദര്‍ശനം. നീണ്ട ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രംപ് കുടുംബത്തില്‍ നിന്നൊരാള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്.
ട്രംപിന്റെ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ ടിഫാനി താജ്മഹല്‍ സന്ദര്‍ശിച്ചു. ഇന്ന് ആഗ്രയില്‍ തങ്ങുന്ന ടിഫാനി നാളെ (മെയ് 31) ഉച്ചയ്ക്ക് രാജസ്ഥാനിലെ ജയ്സല്‍മീറിലേയ്ക്ക് തിരിക്കും. കഴിഞ്ഞ 25 ആം തീയതി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ താജ്മഹല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ സന്ദര്‍ശനം.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഭരണകൂടവും പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കിയിട്ടുണ്ട്. ടിഫാനിയുടെ താജ്മഹല്‍ സന്ദര്‍ശനം സംബന്ധിച്ച് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് (മെയ് 30) വൈകുന്നേരമോ അല്ലെങ്കില്‍ നാളെ (ഞായറാഴ്ച 31) രാവിലെയോ താജ്മഹല്‍ സന്ദര്‍ശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് പ്രകാരം യുഎസ് അഡ്വാന്‍സ് സംഘവും ആഗ്രയില്‍ ക്യാമ്പ് ചെയ്തിരുന്നു. ടിഫാനിയുടെ സന്ദര്‍ശനവും സുരക്ഷാ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് വിവിധതല വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി പൊലീസ് കമ്മിഷണര്‍ ദീപക് കുമാര്‍ അവലോകന യോഗവും നടത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S