കോണ്ഗ്രസിന് 12; ലീഗിന് 5; മന്ത്രിസഭാ രൂപീകരണ ചര്ച്ചകള് തുടങ്ങി യുഡിഎഫ്
Thiruvanathapuram, 05 മെയ് (H.S.) 102 സീറ്റിന്റെ വലിയ വിജയം നേടിയ യുഡിഎഫ് മന്ത്രിസഭാ രൂപികരണ ചര്‍ച്ചകളിലേക്ക് കടന്നു. ഘടകക്ഷികള്‍ക്ക് അടക്കം നല്‍കേണ്ട മന്ത്രിസ്ഥാനങ്ങള്‍ വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകളാണ് തുടങ്ങിയത്. 5 എംഎല്‍എമാര
udf


Thiruvanathapuram, 05 മെയ് (H.S.)

102 സീറ്റിന്റെ വലിയ വിജയം നേടിയ യുഡിഎഫ് മന്ത്രിസഭാ രൂപികരണ ചര്‍ച്ചകളിലേക്ക് കടന്നു. ഘടകക്ഷികള്‍ക്ക് അടക്കം നല്‍കേണ്ട മന്ത്രിസ്ഥാനങ്ങള്‍ വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകളാണ് തുടങ്ങിയത്. 5 എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന സമവാക്യത്തില്‍ മുന്നോട്ടു പോകാനാണ് ശ്രമം. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ 12 മന്ത്രി സ്ഥാനങ്ങളാകും ലഭിക്കുക. സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിനാകും.

മുഖ്യമന്ത്രിയടക്കം 21 അംഗം മന്ത്രിസഭയാണ് രൂപീകരിക്കാന്‍ കഴിയുക. ഇതില്‍ മുസ്ലിം ലീഗിന് അഞ്ച് മന്ത്രി സ്ഥാനം ലഭിക്കും. മുന്നണിയിലെ രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായ മുംസ്ലീം ലീഗിന് വ്യവസായം, വിദ്യാഭ്യാസം അടക്കമുള്ള പ്രധാന വകുപ്പുകള്‍ ലഭിക്കും എന്ന് ഉറപ്പാണ്. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലീഗിനാകും ലഭിക്കുക. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് വാശിപിടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

കേരള കോണ്‍ഗ്രസ് ജോസഫ്, ജേക്കബ് ഗ്രൂപ്പുകള്‍, ആര്‍സ്പി, സിഎംപി കക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനം ലഭിക്കും. ജോസഫ് വിഭാഗത്തിന് മന്ത്രി സ്ഥാനം കൂടാതെ ചീഫ് വിപ്പ് സ്ഥാനവും നല്‍കാനാണ് സാധ്യത. യുഡിഎഫിലെ അസോസിയേറ്റ് അംഗങ്ങളായ ആര്‍എംപി, മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവര്‍ക്ക് മന്ത്രി സ്ഥാനത്തിന് സാധ്യതയില്ല. സിപിഎം വിമതരായി മത്സരിച്ച ജി സുധാകരന്‍, വി കുഞ്ഞികൃഷ്ണന്‍, ടികെ ഗോവിന്ദന്‍ എന്നിവരില്‍ ആരെയെങ്കിലും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്നും നല്‍കേണ്ടി വരും.

കോണ്‍ഗ്രസില്‍ നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിസി വിഷ്ണുനാഥ് എന്നിവര്‍ മന്ത്രി സ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കപ്പെടും. ഷാനി മോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരില്‍ ഒരാള്‍ വനിതാ കോട്ടയില്‍ എത്തും. എപി അനില്‍ കുമാര്‍, എം ലിജു, വിടി ബല്‍റാം, ടി സിദ്ദിഖ്, ചാണ്ടി ഉമ്മന്‍, എന്‍ ശക്തന്‍, മാത്യു കുഴല്‍നാടന്‍, ടിജെ വിനോദ്, എം വിന്‍സെന്റ്, കെ ജയന്ത് എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്.

ലീഗില്‍ പികെ കുഞ്ഞാലിക്കുട്ടി മന്ത്രിയാകും എന്ന കാര്യം ഉറപ്പാണ്. പികെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി, കെഎം ഷാജി എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. കേരള കോ?ഗ്രസില്‍ നിന്നു മോന്‍സ് ജോസഫ് മന്ത്രിയാകാനാണ് കൂടുതല്‍ സാധ്യത. ചീഫ് വിപ്പ് സ്ഥാനം കിട്ടിയാല്‍ തോമസ് ഉണ്ണിയാടന്‍ ആ സ്ഥാനത്തേക്ക് വന്നേക്കും. ആര്‍എസ്പിയില്‍ നിന്നു ഷിബു ബേബിജോണ്‍, കേരള കോണ്‍ഗ്രസ് ജേക്കബില്‍ നിന്നു അനൂപ് ജേക്കബ്, സിഎംപിയില്‍ നിന്നു സിപി ജോണ്‍ എന്നിവര്‍ മന്ത്രിമാരാകും.

മുഖ്യമന്ത്രി ആരാകും എ്ന്നതിലും ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. സതീശന്‍ മുഖ്യമന്ത്രിയാകുമോ അതോ കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ ആരെങ്കിലും ആ സ്ഥാനത്ത് എത്തും എന്നതടക്കമുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News