Enter your Email Address to subscribe to our newsletters

Kannur, 06 മെയ് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളെയ പരാജയപ്പെടുത്തിയ ടികെ ഗോവിന്ദന്‍ കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ എത്തി. ഭാര്യ കെ.പി രമണിക്കൊപ്പമാണ് ഗോവിന്ദന്‍് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. കോടിയേരിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കോടിയേരി മ്യൂസിയവും ഓര്‍മ്മചിത്രങ്ങളും ടികെ ഗോവിന്ദന്‍ കണ്ടു.
നിയുക്ത എംഎല്‍എയ്ക്ക് ഇന്ന് ഡി.സി.സി ഓഫീസില്‍ സ്വീകരണം ഒരുക്കിയിരുന്നു. ഇതിന് ശേഷമാണ് കോടിയേരിയുടെ വീട്ടിലെത്തിയത്. ഗോവിന്ദനെയും ഭാര്യയെയും വിനോദിനി ബാലകൃഷ്ണന്‍ സ്വീകരിച്ചു. ഏറെ വൈകാരികമായ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയമായ പ്രത്യേകതയുമുണ്ട്. കോടിയേരിയെ കുറിച്ച് ഓര്‍ത്ത് കെ.പി. രമണി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പിക്കരഞ്ഞിരുന്നു. കുഞ്ഞികൃഷ്ണനും ടികെ ഗോവിന്ദനും, ജി സുധാകരനും കോടിയേരി ഉണ്ടായിരുന്നു എങ്കില്‍ വിമതര്‍ ആകില്ലെന്നും രമണി പറഞ്ഞിരുന്നു.
രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയിലും കോടിയേരിയുടെ കുടുംബത്തോടുള്ള സ്‌നേഹത്തിന് മാറ്റമില്ലെന്ന് ഈ സന്ദര്‍ശനം അടിവരയിടുന്നു. പാര്‍ട്ടിയില്‍ നിന്ന് മാറി മറ്റൊരു പക്ഷത്ത് നിന്ന് മത്സരിക്കേണ്ടി വന്നപ്പോഴും തങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള സ്‌നേഹവും കടപ്പാടും കെ.പി. രമണി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നിലനില്‍ക്കണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചിരുന്നു. ആ നിലപാടിന്റെയും വൈകാരികമായ അടുപ്പത്തിന്റെയും തുടര്‍ച്ചയായാണ് ടി.കെ. ഗോവിന്ദന്റെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. സന്ദര്‍ശന വേളയില്‍ പഴയകാല ഓര്‍മ്മകളും കുടുംബാംഗങ്ങള്‍ തമ്മില്‍ പങ്കുവെച്ചു.
---------------
Hindusthan Samachar / Sreejith S