നടി ശ്രീദേവിയുടെ സ്വത്ത് നഷ്ടമാകില്ല; ജാന്വി കപൂറിനും സഹോദരിക്കും ഉപയോഗിക്കാം, കോടതി വിധി
Chennai , 07 മെയ് (H.S.) മണ്മറഞ്ഞ നടി ശ്രീദേവിയുടെ 4.7 ഏക്കര് ഭൂമി തര്ക്കത്തില് ഭര്ത്താവ് ബോണി കപൂറിനും മക്കള്ക്കും അനുകൂല വിധി. 1988-ല് സംബന്ധ മുതലിയാരുടെ കുടുംബത്തില് നിന്നാണ് ശ്രീദേവി 4.7 ഏക്കര് ഭൂമി വാങ്ങിയത്. 37 വര്ഷത്തിലധികമായി ബോണി കപൂറിന്
Sreedevi


Chennai , 07 മെയ് (H.S.)

മണ്മറഞ്ഞ നടി ശ്രീദേവിയുടെ 4.7 ഏക്കര് ഭൂമി തര്ക്കത്തില് ഭര്ത്താവ് ബോണി കപൂറിനും മക്കള്ക്കും അനുകൂല വിധി.

1988-ല് സംബന്ധ മുതലിയാരുടെ കുടുംബത്തില് നിന്നാണ് ശ്രീദേവി 4.7 ഏക്കര് ഭൂമി വാങ്ങിയത്. 37 വര്ഷത്തിലധികമായി ബോണി കപൂറിന്റെയും മക്കളായ ജാന്വി, ഖുഷി കപൂര് എന്നിവരുടെയും കൈവശമാണ് ഈ ഭൂമി. എന്നാല്, സംബന്ധ മുതലിയാരുടെ മകന് ചന്ദ്രശേഖരന് മുതലിയാരുടെ രണ്ടാം ഭാര്യ ചന്ദ്രഭാനുവും മകന് നടരാജന്, മകള് ശിവകാമി എന്നിവരും ഈ സ്ഥലത്തിന്മേല് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

38 വര്ഷം മുന്പു നടന്ന ഭൂമി വില്പ്പന അസാധുവാക്കണമെന്നും ഓഹരി വേണമെന്നും ആവശ്യപ്പെട്ട്, വ്യാജ പിന്തുടര്ച്ചാവകാശ രേഖകളുമായി നടരാജനും ശിവകാമിയും ചെങ്കല്പേട്ട് അഡീഷണല് ജില്ലാ കോടതിയില് സിവില് കേസ് ഫയല് ചെയ്തത് കഴിഞ്ഞ വര്ഷമാണ്. ഇത് തള്ളാന് ബോണി കപൂറും മക്കളും ഹര്ജി നല്കിയെങ്കിലും വിശദമായ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് ചെങ്കല്പേട്ട് കോടതി അത് നിരസിച്ചു.

ചെങ്കല്പേട്ട് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയില് അപ്പീല് നല്കി. നിയമപരമായി വാങ്ങിയ ഭൂമിയില് 37 വര്ഷമായി കൈവശാവകാശമുള്ള തങ്ങള്ക്കെതിരെ വ്യാജ രേഖകളുമായി കേസ് നല്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചെങ്കല്പേട്ട് കോടതിയിലെ കേസ് റദ്ദാക്കണമെന്നും ബോണി കപൂര് വാദിച്ചു.

വാദം കേട്ട ജസ്റ്റിസ് ടി.വി. തമിഴ്സെല്വി ശ്രീദേവിയുടെ കുടുംബത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു. 'ശ്രീദേവിയുടെ കുടുംബത്തിനെതിരെ ഈ സ്വത്തില് പങ്കു ചോദിച്ച് നടരാജനും ശിവകാമിയും നേരത്തെ നല്കിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയതാണ്. എന്നാല്, ഭൂമി കൈവശപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ഇവര് ചെങ്കല്പേട്ട് കോടതിയിലും കേസുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ല. അതിനാല്, ശ്രീദേവിയുടെ കുടുംബം നല്കിയ ഹര്ജി തള്ളിക്കളഞ്ഞ ചെങ്കല്പേട്ട് കോടതിയുടെ ഉത്തരവ് റദ്ദാക്കുന്നു. കൂടാതെ, ചെങ്കല്പേട്ട് കോടതിയില് ശ്രീദേവി കുടുംബത്തിനെതിരെ ഫയല് ചെയ്ത സിവില് കേസും തള്ളുന്നു' എന്ന് വിധി പ്രഖ്യാപിച്ചു.

നടി ശ്രീദേവിയുടെ ജീവിതം

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചിത്രങ്ങളില് വേഷമിട്ട പ്രശസ്ത നടിയാണ് ശ്രീദേവി. ഇന്ത്യന് സിനിമയിലെ ആദ്യ വനിതാ സൂപ്പര് സ്റ്റാര് എന്ന വിശേഷണമുള്ള താരമാണ് ഇവര്. വിവിധ സംസ്ഥാനങ്ങള് നല്കുന്ന പുരസ്കാരങ്ങള്ക്ക് പുറമെ ദേശീയ പുരസ്കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 50 വര്ഷത്തോളം നീണ്ട സിനിമാ ജീവിതയാത്രയില് മിക്ക നടന്മാര്ക്കൊപ്പവും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

2013ലാണ് ശ്രീദേവിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചത്. 2018ലായിരുന്നു ശ്രീദേവിയുടെ മരണം. മകള് ഖുഷിക്കൊപ്പം യുഎഇയില് ഒരു വിവാഹത്തില് പങ്കെടുക്കാന് പോയതായിരുന്നു. ഇവിടെ ഹോട്ടലില് വച്ചാണ് മരണം സഭവിച്ചത്. ആദ്യം ചില ദുരൂഹതകള് ആരോപിക്കപ്പെട്ടിരുന്നു എങ്കിലും സംശയകരമായി ഒന്നും അന്വേഷണ സംഘത്തിന് സാധിച്ചില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News