Enter your Email Address to subscribe to our newsletters

Kerala, 07 മെയ് (H.S.)
ഇന്നലെ തിരുവനന്തപുരം സെൻട്രലിൽ നടന്ന എസ്‌ക്കലെറ്റർ അപകടം അശ്രദ്ധയുടെ ഭാഗമാണെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിച്ചു. സംഭവം ആദ്യത്തേത് അല്ലെന്നും ചൊവ്വാഴ്ച യും ഇതേ അനുഭവം ഉണ്ടായപ്പോൾ പ്ലാറ്റ് ഫോമിൽ പ്രവർത്തിക്കുന്ന റെയിൽവേ പോലീസ് എയ്ഡ് പോസ്റ്റിൽ യാത്രക്കാർ പരാതി പറഞ്ഞതായി ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് പറഞ്ഞു. എസ്കെലെറ്റർ പിന്നോട്ട് വന്നതിനെക്കുറിച്ച് അറിയിച്ചപ്പോൾ ബന്ധപ്പെട്ടവരെ അറിയിക്കാം എന്നതായിരുന്നു യാത്രക്കാർക്ക് ലഭിച്ച മറുപടി.
എസ്കേലേറ്റർ വളരെ വേഗത്തിൽ ഇന്നലെ വീണ്ടും പിന്നോട്ട് സഞ്ചരിക്കുകയായിരുന്നു.. മുകളിൽ നിന്ന് യാത്രക്കാർ തെറിച്ച് വീണിട്ടും റെയിൽവേ സംഭവത്തെ നിസ്സാരവത്കരിക്കാൻ ശ്രമിക്കുകയാണ്. മുടിയൊ, വസ്ത്രമോ യന്ത്രഗോവേണിയിൽ കുടുങ്ങിയിരുന്നെങ്കിൽ വലിയ ദുരന്തത്തിന് നാം സാക്ഷിയാകേണ്ടി വന്നേനെ.. ദുരന്തമുഖത്ത് നിന്നും റെയിൽവേ കയ്യോയൊഴിയുന്നത് ഇതാദ്യമല്ല, തൃശൂർ പാർക്കിംഗിൽ പണമടച്ച് പാർക്ക് ചെയ്ത വാഹനങ്ങൾ കത്തി നശിച്ചിട്ടും നടപടികൾ സ്വീകരിക്കാതെ റെയിൽവേ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
റെയിൽവേ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാ തെയാണ് പല സ്റ്റേഷനിലും അറ്റകുറ്റപണികൾ നടത്തുന്നത്. കൊല്ലത്ത് പണിക്കിടെ ഷീറ്റ് വീണ് അപകടം സംഭവിച്ചത് മാസങ്ങൾക്ക് മുമ്പാണ്. കാരാരുകാരുടെ പേരിൽ യാതൊരു നിയന്ത്രണവും റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. പ്ലാറ്റ് ഫോമിൽ പലയിടത്തും കുഴികളെടുക്കുന്നത് സമയബന്ധിതമായി പൂർത്തിയാക്കാനോ, സംരക്ഷണഭിത്തി തീർക്കാനോ വേണ്ട നിർദേശം നൽകുന്നില്ല. യാത്രക്കാർ സ്വന്തം സുരക്ഷിതത്വം സ്വന്തം ഉത്തരവാദിത്തമായി കാണേണ്ട സാഹചര്യമാണ്. ചെറിയ അപകടങ്ങൾ പലതും പുറത്തറിയാതെ പോകുമ്പോൾ റെയിൽവേ വലിയ ദുരന്തങ്ങൾക്കായി കാത്തിരിക്കുകയാണ്.. അപകടങ്ങൾ ഉണ്ടായ ശേഷം നടപടികൾക്കു കാത്തിരിക്കാതെ യാത്രക്കാരുടെ സുരക്ഷക്ക് മുൻകരുതൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം
Hindusthan Samachar / Sreejith S