'ഒറ്റപ്പാലത്തെ തോല്വിക്ക് കാരണം 'ഡീല്', ബിജെപിക്ക് വോട്ട് വര്ധിച്ചത് യുഡിഎഫ് പരിശോധിക്കണം' - പി.കെ. ശശി
Palakkad, 07 മെയ് (H.S.) പാലക്കാട്: വിജയസാധ്യത ഏറെയുണ്ടായിരുന്നിട്ടും ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ താന്‍ പരാജയപ്പെട്ടതിന് കാരണം വോട്ട് ഡീലാണെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയും ഡിഎംഎഫ് നേതാവുമായ പി.കെ. ശശി. മണ്ഡലത്തില്‍ യുഡിഎഫിന് ല
P K Sasi


Palakkad, 07 മെയ് (H.S.)

പാലക്കാട്: വിജയസാധ്യത ഏറെയുണ്ടായിരുന്നിട്ടും ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ താന്‍ പരാജയപ്പെട്ടതിന് കാരണം വോട്ട് ഡീലാണെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയും ഡിഎംഎഫ് നേതാവുമായ പി.കെ. ശശി. മണ്ഡലത്തില്‍ യുഡിഎഫിന് ലഭിക്കേണ്ട 11,122 വോട്ട് ചോര്‍ന്നതായും പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.കെ. ശശി ആരോപിച്ചു.

'ഒറ്റപ്പാലത്ത് ബി.ജെ.പി.ക്ക് 17000 ത്തോളം വോട്ട് കൂടി. ആരാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് യുഡിഎഫ്, മുസ്ലിം ലീഗ് നേതൃത്വം പരിശോധിക്കണം. ഈ ആവശ്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫ്രണ്ട് യുഡിഎഫിനൊപ്പം ഇനിയും തുടരും. 14-ന് വിപുലമായ കണ്‍വെന്‍ഷന്‍ ചേര്‍ന്ന് വിവിധ തലത്തിലുള്ള കമ്മിറ്റികള്‍ രൂപവത്ക്കരിക്കും.' അദ്ദേഹം പറഞ്ഞു.

'സിഎംപി പോലെയുള്ള സമാനമനസ്‌കരുമായി ചര്‍ച്ച നടത്തി വരികയാണെന്നും നിലവില്‍ സിപിഎം വിട്ട് യുഡിഎഫിനൊപ്പം മത്സരിച്ച് ജയിച്ച ജി. സുധാകരന്‍, ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നീ നേതാക്കളുമായി ആശയ വിനിമയം നടത്തി ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും പി.കെ. ശശി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News