Enter your Email Address to subscribe to our newsletters

Newdelhi , 08 മെയ് (H.S.)
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ ഹൈക്കമാൻഡിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ച് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും. പാർട്ടി നിയമസഭാംഗങ്ങളിൽ നിന്നും സഖ്യകക്ഷികളിൽ നിന്നുമുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഇനി തീരുമാനമെടുക്കുക ഹൈക്കമാൻഡായിരിക്കും.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടുന്ന കോൺഗ്രസ് ഹൈക്കമാൻഡിനാണ് എഐസിസി നിരീക്ഷകരായ അജയ് മാക്കാൻ്റെയും മുകുൾ വാസ്നിക്കിൻ്റെയും റിപ്പോർട്ട് സമർപ്പിച്ചത്. കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി ആരാണെന്നതിൽ ഉടൻ തീരുമാനമുണ്ടായേക്കും.
സംസ്ഥാനത്തെ മുഖ്യമന്ത്രി സാധ്യതാ പട്ടികയിൽ മൂന്ന് പ്രധാന പേരുകളാണുള്ളത്. എഐസിസി ചുമതലയുള്ള കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവരാണ് സാധ്യാതാ പട്ടികയിലുള്ളത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് 140 ൽ 102 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ചർച്ചകളും സജീവമായത്.
മത്സരിച്ച 92 സീറ്റുകളിൽ 63 എണ്ണവും കോൺഗ്രസ് തന്നെയാണ് നേടിയത്. ഇതോടെ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തിട്ടുണ്ട്. സഖ്യകക്ഷികളിൽ ഐയുഎംഎൽ 22 സീറ്റുകൾ നേടി, കേരള കോൺഗ്രസ് (ജോസഫ്) എട്ട് സീറ്റുകൾ, ആർഎസ്പി മൂന്ന് സീറ്റുകൾ, സിഎംപി ഒന്ന് സീറ്റുകൾ ആണ് നേടിയത്. ഇതിന് പുറമെ കോൺഗ്രസിനെ പിന്തുണച്ച നാല് സ്വതന്ത്രരും വിജയിച്ചു.
മെയ് ഏഴിന് നിയുക്ത എംഎഎമാരും സഖ്യ കക്ഷികളുമായി രണ്ട് എഐസിസി നിരീക്ഷകർ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ആരാകും അടുത്ത മുഖ്യമന്ത്രി എന്നതിൽ അഭിപ്രായം ആരാഞ്ഞ ശേഷമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്.
40-ലധികം നിയമസഭാംഗങ്ങൾ വേണുഗോപാലിനെ പിന്തുണച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ടുകള്. സമാനമായ കണക്ക് തന്നെയാണ് മറ്റ് രണ്ടുപേരും ഉന്നയിക്കുന്നത്. എന്നാൽ ഈ കണക്കുകളിലും വ്യക്തതയില്ല. ഏറ്റവും അനുയോജ്യമായ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നത് മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങള് സൂചിപ്പിക്കുന്നത്.
എംഎൽഎമാരുടെ അഭിപ്രായവും സഖ്യകക്ഷികളുടെ അഭിപ്രായങ്ങളും, വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിയുടെ ജനപ്രീതിയും തീരുമാനത്തിൽ ഘടകമാകും. ഡൽഹിയിൽ മൂന്ന് സ്ഥാനാർഥികളുമായി ഒരു സമവായം രൂപപ്പെടുത്തുന്നതിനായി ഹൈക്കമാൻഡ് ഒരു യോഗം വിളിക്കാനും സാധ്യതയുണ്ട്.
പേര് അന്തിമമാക്കുന്നതിന് മുൻപ് ഹൈക്കമാൻഡ് എല്ലാ പ്രസക്ത ഘടകങ്ങളും പരിഗണിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. യുഡിഎഫ് മുഖ്യമന്ത്രിയാകുന്നയാൾ പരിചയസമ്പന്നനായ വ്യക്തിയായിരിക്കണമെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.
''മുഖ്യമന്ത്രി സ്ഥാനം വളരെ പ്രധാനമാണ്. ഒരു സഖ്യ സർക്കാർ നടത്തേണ്ടിവരുമെന്നതിനാൽ കസേരയിൽ ഇരിക്കുന്ന വ്യക്തി പരിചയസമ്പന്നനായിരിക്കണം. സംസ്ഥാനത്തെ സഖ്യകക്ഷികൾ വളരെയധികം പിന്തുണയ്ക്കുന്നവരാണെങ്കിലും, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയണം,'' - സന്ദീപ് പറഞ്ഞു.
അതേസമയം പരിചയസമ്പത്തുള്ളയാള്ക്ക് സഖ്യത്തെ നയിക്കാൻ കഴിയുമെന്ന് എഐസിസി സെക്രട്ടറി പിവി മോഹൻ ഇടിവി ഭാരതിനോട് പറഞ്ഞു.
“ഇതൊരു കഠിനമായ വിജയമാണ്. സർക്കാർ വിജയകരമായി നടത്തുന്നതിന് പുറമേ സഖ്യത്തെ നന്നായി നയിക്കാനുള്ള കഴിവുകൾ മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കേണ്ടതിനാൽ അദ്ദേഹം പരിചയസമ്പന്നനായ വ്യക്തിയായിരിക്കണം. ക്ഷമയോടെയിരിക്കുക എന്നത് സഖ്യ ഭരണത്തിലെ ഒരു ഗുണമാണ്. ഇപ്പോൾ, വിഷയം ഹൈക്കമാൻഡിലാണുള്ളത്, അത് ഉടൻ ഉചിതമായ തീരുമാനം എടുക്കും,” മോഹൻ ഇടിവി ഭാരതിനോട് പറഞ്ഞു.
കെസി വേണുഗോപാൽ സംസ്ഥാനത്തുടനീളം വ്യാപകമായി പ്രചാരണം നടത്തുകയും ഔദ്യോഗിക സ്ഥാനാർഥി ചർച്ചകളി പങ്കെടുക്കുകയും ചെയ്തു. വിമതരെ ഇരുത്തി ചർച്ച ചെയ്യുന്നതിലും വിജയിച്ചു.
കോൺഗ്രസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, വിമതരെ ഇരുത്തി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിസന്ധി ഘട്ടങ്ങളിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ സതീശൻ്റെ പങ്ക് തള്ളിക്കളയാനാവില്ല. സഖ്യകക്ഷിയായ ഐയുഎംഎൽ സതീശനെ പിന്തുണച്ചിട്ടുണ്ട്. ലോക്സഭാ എംപി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയിച്ചാൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാകുന്നതിനാൽ കോൺഗ്രസ് എംഎൽഎമാരിൽ നിന്ന് മാത്രമേ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാവൂ എന്ന് കേരള കോൺഗ്രസ് (ജോസഫ്) അഭിപ്രായപ്പെട്ടിരുന്നുവെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR