മഹാരാഷ്ട്രയിലെ നാസിക്കിൽ ടാറ്റ കൺസൾട്ടൻസി സർവിസസിൽ (ടിസിഎസ്) നടന്ന ലൈംഗികാതിക്രമ, നിർബന്ധിത മതപരിവർത്തന കേസിൽ മുഖ്യപ്രതി പിടിയിൽ.
Mumbai,08 മെയ് (H.S.) മഹാരാഷ്ട്രയിലെ നാസിക്കിൽ ടാറ്റ കൺസൾട്ടൻസി സർവിസസിൽ (ടിസിഎസ്) നടന്ന ലൈംഗികാതിക്രമ, നിർബന്ധിത മതപരിവർത്തന കേസിൽ മുഖ്യപ്രതി പിടിയിൽ. കമ്പനിയുടെ എച്ച്ആർ മാനേജറായ നിദ ഖാൻ ആണ് മഹാരാഷ്ട്ര പൊലീസിൻ്റെ പിടിയിലായത്. 25 ദിവസമായി ഒളിവിൽ ക
Nashik TCS conversion case


Mumbai,08 മെയ് (H.S.)

മഹാരാഷ്ട്രയിലെ നാസിക്കിൽ ടാറ്റ കൺസൾട്ടൻസി സർവിസസിൽ (ടിസിഎസ്) നടന്ന ലൈംഗികാതിക്രമ, നിർബന്ധിത മതപരിവർത്തന കേസിൽ മുഖ്യപ്രതി പിടിയിൽ. കമ്പനിയുടെ എച്ച്ആർ മാനേജറായ നിദ ഖാൻ ആണ് മഹാരാഷ്ട്ര പൊലീസിൻ്റെ പിടിയിലായത്. 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഛത്രപതി സംഭാജിനഗറിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റ്വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് പ്രതി വലയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാസിക് പൊലീസും പ്രാദേശിക പൊലീസും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഛത്രപതി സംഭാജിനഗറിലെ നരേഗാവ് പ്രദേശത്തുള്ള വീട്ടിൽ നിന്നാണ് നിദ ഖാൻ പിടിയിലായത്. അറസ്റ്റിന് ശേഷം ജില്ലാ കോടതിയുടെ പ്രത്യേക സെല്ലിൽ ഹാജരാക്കിയ പ്രതിയെ ഇന്ന് നാസിക് കോടതിയിൽ ഹാജരാക്കും.

എട്ട് വനിത ജീവനക്കാർ ഔദ്യോഗികമായി പരാതി നൽകിയതുമുതൽ ഇവർ ഒളിവിലായിരുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. നാസിക് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഒളിവിൽപോയ പ്രതിക്കായി നിരവധി പൊലീസ് ടീമുകൾ രൂപീകരിച്ചായിരുന്നു കേസിൻ്റെ അന്വേഷണം നടത്തിയത്.

മുൻകൂർ ജാമ്യാപേക്ഷ തള്ളിലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ഗുരുതര വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് നിദ ഖാനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഇവർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. താൻ ഗർഭിണിയാണെന്ന നിദ ഖാൻ്റെ വാദം പരിഗണിക്കാതെ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിനിടെ മുൻ എംപിയും എഐഎംഐഎം സംസ്ഥാന പ്രസിഡൻ്റുമായ ഇംതിയാസ് ജലീൽ പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതായി രാഷ്ട്രീയ ആരോപണം ഉയർന്നിരുന്നു.

സർക്കാർ പ്രതിനിധിയും മന്ത്രിയുമായ സഞ്ജയ് ഷിർസാത്താണ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പ്രതികൾക്കായി വൻ സംഘം ശ്രമിക്കുന്നതായും മന്ത്രി നേരത്തെ ആരോപിച്ചിരുന്നു.

കൂടുതൽ ജീവനക്കാർ പരാതിയുമായിവർഷങ്ങളായി സ്ഥാപനത്തിൽ വനിതകൾക്ക് നേരെ ലൈംഗികാതിക്രമവും നിർബന്ധിത മതപരിവർത്തനവും തുടരുകയാണെന്നാണ് ജീവനക്കാർ പറയുന്നത്. എട്ട് വനിത ജീവനക്കാരാണ് പ്രതികൾക്കെതിരെ നേരിട്ട് പരാതിയുമായി രംഗത്തുവന്നത്. ഇതോടെയാണ് വർഷങ്ങൾ നീണ്ട ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്.

മാനസിക പീഡനം, ലൈംഗികാതിക്രമം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നിരന്തരം നേരിട്ടതായി ഇവർ നാസിക് പൊലീസിന് നൽകിയ പരാതിയിൽ വിശദമാക്കുന്നുണ്ട്. കേസിൽ വിദേശ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾക്കിടയിൽ വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് നടന്നതായും ഇവർക്ക് മലേഷ്യയുമായി അടുത്ത ബന്ധമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം സംശയിക്കുന്നു. കേസിൽ വിദേശത്ത് നിന്ന് വൻതോതിൽ ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം കൃത്യമായി പരിശോധിക്കുന്നുണ്ട്.

ഒമ്പത് എഫ്ഐആറുകൾ ഇതുവരെസംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകളാണ് മഹാരാഷ്ട്ര പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. നിദ ഖാന് പുറമെ കേസിൽ ഉൾപ്പെട്ട മറ്റ് എട്ടുപേരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഏഴ് പുരുഷന്മാരും മറ്റൊരു എച്ച്ആർ മേധാവിയായ അശ്വിനി ചൈനാനിയും ഉൾപ്പെടുന്നു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ എന്നിവരടക്കമുള്ള പ്രതികൾക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിട്ടുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News