എംഎല്എമാര് കെസിക്ക് ഒപ്പം; ഭൂരിഭാഗം പേരും പറഞ്ഞത് ഒറ്റപ്പേര്
Thiruvanathapuram, 08 മെയ് (H.S.) കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ പിന്തുണ കെസി വേണുഗോപാലിന്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ ഭൂരിഭാഗം പേരും കെസി മുഖ്യമന്ത്രിയാകണം എന്നാണ് ഹൈക്കമാന്‍ഡ് നിയമിച്ച നിരീക്ഷകരോട് പറഞ്ഞത്.
kc


Thiruvanathapuram, 08 മെയ് (H.S.)

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ പിന്തുണ കെസി വേണുഗോപാലിന്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ ഭൂരിഭാഗം പേരും കെസി മുഖ്യമന്ത്രിയാകണം എന്നാണ് ഹൈക്കമാന്‍ഡ് നിയമിച്ച നിരീക്ഷകരോട് പറഞ്ഞത്. ഹൈക്കമാന്‍ഡ് നിരീക്ഷകരിലൊരാളായ മുകുള്‍ വാസ്നികിന്റെ കൈവശമുള്ള രേഖ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്രസാണ് ഈ രേഖ പുറത്തുവിട്ടത്.

കെപിസിസി ഓഫീസില്‍ ഇന്നലെ എംഎല്‍എമാരെ കണ്ട ശേഷം മുകുള്‍ വാസ്‌നിക് പുറത്തിറങ്ങുമ്പോള്‍ എടുത്ത ചിത്രത്തിലാണ് എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയത് വ്യക്തമായത്. ഇതില്‍ പത്തോളം എംഎല്‍എമാരുടെ പേരുകള്‍ കാണാം. സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി.ഒ. മോഹനന്‍, സണ്ണി ജോസഫ്, ഉഷ വിജയന്‍, ഐസി ബാലകൃഷ്ണന്‍, ടി. സിദ്ധിഖ് എന്നീ എംഎല്‍എമാരുടെ പേരുകള്‍ ഇതില്‍ കൃത്യമായി കാണാന്‍ കഴിയും. ഐസി ബാലകൃഷ്ണന്റെ പേരിന് നേരെ കെ.സി, ആര്‍.സി എന്നെഴുതിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിന് നേരെ എല്ലാം കെ.സി. എന്ന് മാത്രമാണ് ഉള്ളത്. പട്ടികയില്‍ ഒന്നാമനായുള്ള ഉദുമ എംഎല്‍എ കെ. നീലകണ്ഠന്റെ പേരിന് നേരെ ഒന്നും എഴുതിയിട്ടില്ല.

ഇതോടെയാണ് കെസി വിഭാഗം അവകാശപ്പെട്ടതു പോലെ എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പിന്തുണയ്ക്കുകയാണ് എന്ന് വ്യക്തമാകുന്നത്. 63 കോണ്‍ഗ്രസ് സാമാജികരില്‍ 45-ലേറെ പേരുടെ പിന്തുണ കെ.സി. പക്ഷം ഉറപ്പാക്കിയിട്ടുണ്ട്. എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നികും നിയുക്ത എം.എല്‍.എ.മാരില്‍നിന്നും ഘടകക്ഷിനേതാക്കളില്‍നിന്നും അഭിപ്രായം തേടി. ഇന്ന് തന്നെ ഹൈക്കമാന്‍ഡിനെ ഇക്കാര്യം അറിയിക്കും. ഞായറാഴ്ചയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കിയെങ്കിലും ഘടകക്ഷികളുടെ പിന്തുണ ഇതുവരെ കെസിക്ക് ഉറപ്പാക്കാനായിട്ടില്ല. ഘടകകക്ഷികള്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന പൊതു ആവശ്യമാണ് മുന്നോട്ടുവെച്ചത്. പൊതുവികാരം മാനിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യമാണ് പരോക്ഷമായി ഘടകക്ഷികള്‍ ഉന്നയിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News