പാചകവാതക വിലയില് വര്ദ്ധന; വാണിജ്യ സിലിണ്ടറിന് 42 രൂപ വര്ദ്ധിപ്പിച്ചു
New delhi, 01 ജൂണ്‍ (H.S.) ന്യൂഡല്‍ഹി: വിലക്കയറ്റത്തിന് ആക്കം കൂട്ടി രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില കൂട്ടിയത്. കേരളത്തില്‍ 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരുസില
LPG


New delhi, 01 ജൂണ്‍ (H.S.)

ന്യൂഡല്‍ഹി: വിലക്കയറ്റത്തിന് ആക്കം കൂട്ടി രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില കൂട്ടിയത്. കേരളത്തില്‍ 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരുസിലിണ്ടറിന് 3131 രൂപയായി.

ഡല്‍ഹിയില്‍ സിലിണ്ടറിന് 42 രൂപയുടെ വര്‍ധനവാണുള്ളത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി. കൊല്‍ക്കത്തയില്‍ 53 രൂപയും സിലിണ്ടറിന് വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എല്‍പിജി(എഫ്ടിഎല്‍) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വര്‍ധനവുണ്ട്. ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡല്‍ഹിയിലെ വില 821.50 രൂപയായി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നുമില്ല.

മേയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. 993 രൂപയുടെ വര്‍ധനവാണ് അന്നുണ്ടായത്.

---------------

Hindusthan Samachar / Sreejith S


Latest News