Enter your Email Address to subscribe to our newsletters

New delhi, 10 ജൂണ്‍ (H.S.)
സമഗ്ര മാനവ വികസനം യാഥാർഥ്യമാക്കുവികസിത് ഭാരത് @2047 എന്ന സർക്കാരിൻ്റെ കാഴ്ചപ്പാടായ സമഗ്ര മാനവ വികസനം യാഥാർഥ്യമാക്കുന്നതിനുള്ള സമീപനത്തെക്കുറിച്ച് ചർച്ച ചെയ്യാനും രാജ്യത്തുടനീളമുള്ള ഓരോ പൗരനും അത് കൃത്യവും അളക്കാവുന്നതുമായ ഫലങ്ങളാക്കി മാറ്റാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നടക്കുന്ന നിതി ആയോഗിൻ്റെ 11-ാമത് ഭരണസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കും.
നിർദ്ദിഷ്‌ട ഹ്യൂമൻ ഡെവലപ്‌മെൻ്റ് ഫ്രെയിംവർക്കിൻ്റെ നാല് പ്രധാന സ്‌തംഭങ്ങളെ ചുറ്റിപറ്റിയായിരിക്കും ചർച്ചകൾ നടക്കുക. അടിസ്ഥാന മനുഷ്യ ആവശ്യങ്ങളും ഭാവിക്ക് അനുയോജ്യമായ കഴിവുകളും, ഉത്‌പ്പാദനക്ഷമമായ തൊഴിലും സംരംഭകത്വവും, ആരോഗ്യം, പോഷകാഹാരം, ക്ഷേമം, എല്ലാവർക്കും തുല്യമായ അന്തസ് എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുക എന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ വികസനം ശക്തിപ്പെടുത്തുന്നതിനും തെഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുമുള്ള നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണ പരിഷ്‌കാരങ്ങൾ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്‌ട്രക്‌ച്ചർ, പദ്ധതിയുടെ സംയോജനം, പങ്കാളിത്തം, ഡാറ്റാധിഷ്‌ഠിത സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിനായി ഒരു മാപ്പും യോഗത്തിൽ തയ്യാറാക്കും.
കൂടാതെ, 2025 ഡിസംബറിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിൽ നിന്ന് ഉയർന്നുവരുന്ന ശുപാർശകൾ യോഗം അവലോകനം ചെയ്യും. ബാല്യകാല വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കായികം, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിങ്ങനെ അഞ്ച് വിഷയാധിഷ്ഠിത മേഖലകളിലാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
2047 ഓടെ വിക്ഷിത് ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നയപരമായ മുൻഗണനകൾ രൂപപ്പെടുത്തുന്നതിനും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഈ ചർച്ചകൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിമാർ, ലെഫ്‌റ്റനൻ്റ് ഗവർണർമാർ, പാർലമെൻ്റ് അംഗങ്ങൾ, കേന്ദ്ര മന്ത്രിമാർ, കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ന്നതിനുള്ള സമീപനത്തെക്കുറിച്ച് ചർച്ച ചെയ്യാനും രാജ്യത്തുടനീളമുള്ള ഓരോ പൗരനും അത് കൃത്യവും അളക്കാവുന്നതുമായ ഫലങ്ങളാക്കി മാറ്റാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നടക്കുന്ന നിതി ആയോഗിൻ്റെ 11-ാമത് ഭരണസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കും.
നിർദ്ദിഷ്‌ട ഹ്യൂമൻ ഡെവലപ്‌മെൻ്റ് ഫ്രെയിംവർക്കിൻ്റെ നാല് പ്രധാന സ്‌തംഭങ്ങളെ ചുറ്റിപറ്റിയായിരിക്കും ചർച്ചകൾ നടക്കുക. അടിസ്ഥാന മനുഷ്യ ആവശ്യങ്ങളും ഭാവിക്ക് അനുയോജ്യമായ കഴിവുകളും, ഉത്‌പ്പാദനക്ഷമമായ തൊഴിലും സംരംഭകത്വവും, ആരോഗ്യം, പോഷകാഹാരം, ക്ഷേമം, എല്ലാവർക്കും തുല്യമായ അന്തസ് എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുക എന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ വികസനം ശക്തിപ്പെടുത്തുന്നതിനും തെഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുമുള്ള നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണ പരിഷ്‌കാരങ്ങൾ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്‌ട്രക്‌ച്ചർ, പദ്ധതിയുടെ സംയോജനം, പങ്കാളിത്തം, ഡാറ്റാധിഷ്‌ഠിത സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിനായി ഒരു മാപ്പും യോഗത്തിൽ തയ്യാറാക്കും.
കൂടാതെ, 2025 ഡിസംബറിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിൽ നിന്ന് ഉയർന്നുവരുന്ന ശുപാർശകൾ യോഗം അവലോകനം ചെയ്യും. ബാല്യകാല വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കായികം, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിങ്ങനെ അഞ്ച് വിഷയാധിഷ്ഠിത മേഖലകളിലാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
2047 ഓടെ വിക്ഷിത് ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നയപരമായ മുൻഗണനകൾ രൂപപ്പെടുത്തുന്നതിനും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഈ ചർച്ചകൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിമാർ, ലെഫ്‌റ്റനൻ്റ് ഗവർണർമാർ, പാർലമെൻ്റ് അംഗങ്ങൾ, കേന്ദ്ര മന്ത്രിമാർ, കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
---------------
Hindusthan Samachar / Sreejith S