കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്ര പ്രധാന്റെ രാജിവയ്ക്കുന്നത് വരെ പ്രതിഷേധം; ആഹ്വാനം നല്കി സിജെപി
New delhi, 10 ജൂണ്‍ (H.S.) നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നാളെമുതല്‍ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. ജൂണ്‍ 20നകം മന്ത്രി രാജി വെച്ചില്ലെങ്കില്‍, ജന്തര്‍ മന്ദറില്‍ അനിശ്ചിതകാല
cjp


New delhi, 10 ജൂണ്‍ (H.S.)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നാളെമുതല്‍ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. ജൂണ്‍ 20നകം മന്ത്രി രാജി വെച്ചില്ലെങ്കില്‍, ജന്തര്‍ മന്ദറില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും സി.ജെ.പിയുടെ മുന്നറിയിപ്പ്.

പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ഥികളും യുവാക്കളും ഇനി മൗനം പാലിക്കാന്‍ തയ്യാറല്ലെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ ദിപ്‌കെ പറഞ്ഞു. കേന്ദ്ര മന്ത്രി രാജിവച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി നാളെ മുതല്‍ പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച വൈകിട്ട് നാലിന് പൂണെയില്‍ നിന്ന് സമാധാനപരമായ പ്രതിഷേധം നടത്തും. തുടര്‍ന്ന് ലക്‌നൗ, അമൃത്സര്‍, ബെംഗളൂരു, ജയ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധം ഉണ്ടാകും.

ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നില്ലെങ്കില്‍ ജൂണ്‍ 20ന് വീണ്ടും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കും. രാജിവെക്കും വരെ ജന്തര്‍മന്തറില്‍ നിന്ന് പിരിഞ്ഞുപോകില്ലെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രതിഷേധത്തിന് ക്ഷണിക്കുന്നതായും സി.ജെ.പി വ്യക്തമാക്കി. നീറ്റ്, സിബിഎസ്ഇ, സിയുഇടി തുടങ്ങിയ പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു കോടിയിലധികം വിദ്യാര്‍ഥികളെ ബാധിച്ചിട്ടുണ്ടെന്ന് ദിപ്‌കെ ആരോപിച്ചു. ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യ-യുക്രെയ്ന്‍ യുദ്ധം തടയാന്‍ കഴിയുമെങ്കില്‍, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ദിപ്‌കെ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം ജന്തര്‍ മന്ദറിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ ചരിത്രപരമായ കൂട്ടായ്മ ഈ സര്‍ക്കാരിനെ ചോദ്യംചെയ്യാന്‍ രാജ്യത്തെ യുവാക്കള്‍ ഭയപ്പെടുന്നില്ലെന്നതിന്റെ തെളിവാണെന്നും സംഘടന ഓര്‍മ്മിപ്പിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News