Enter your Email Address to subscribe to our newsletters

Thrishur , 14 ജൂണ് (H.S.)
തൃശൂർ: സംഘം നൂറ് വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ ആർ എസ്സ് എസ്സിനെ കുറിച്ച് വീണ്ടും ജനങ്ങളോട് പറയേണ്ടതുണ്ടെന്ന് വ്യക്തമാക്കി സർ സംഘ ചാലക് മോഹൻ ഭഗവത്. തൃശൂരിൽ സംഘ ശതാബ്ധിയുമായി ബന്ധപ്പെട്ട സംഭാഷണ പരമ്പരയിൽ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ പുഴക്കൽ ഹയാത്ത് റീജൻസിയിലാണ് പരിപാടി
ഇന്ന് ലോകത്തിന്റെ നാല് കോണിൽ ഇരിക്കുന്നവർക്കും ആർ എസ്സ് എസ്സിനെ കുറിച്ചറിയാം. ഇത് ഇന്ത്യയുമായി ബന്ധപ്പെട്ട എന്തോ ആണ്. ഒരു മുന്നേറ്റമോ സംഘടനയോ ആണെന്ന് അറിയാം. എന്നാൽ ആർ എസ്സ് എസ്സിനെ കുറിച്ച് വ്യക്തമായി അറിയാവുന്നവർ ഒന്നോ രണ്ടോ മാത്രമേ കാണാൻ കഴിയുകയുള്ളൂ.
ആർ എസ്സ് എസ്സിനെ പ്രവർത്തനങ്ങൾ സവിശേഷം ആയത് കൊണ്ട് അതിനെ നമുക്ക് മറ്റൊന്നുമായും സാമ്യപ്പെടുത്താൻ കഴിയില്ല. പൊതുവെ നമ്മൾ ഒരു കാര്യത്തെ പറ്റി അറിയാൻ ശ്രമിക്കുമ്പോൾ, അറിവുള്ളതിൽ നിന്നും അറിയാത്തതിലേക്ക് എത്തുകയാണ് ചെയ്യുന്നത്. എന്നാൽ ചില കാര്യങ്ങൾക്ക് അത്തരം മാർഗ്ഗം അവലംബിക്കാൻ കഴിയില്ല. അതായത് ഇതുവരെ അറിഞ്ഞ ഒന്നും അതിലേക്ക് നയിക്കണമെന്നില്ല.
ആകാശം ആകാശത്തെ പോലെയും സമുദ്രം സമുദ്രത്തെ പോലെയുമാണ്. അവ നമുക്ക് മറ്റൊന്നും ഉദാഹരണമായെടുത്ത് മനസിലാക്കാൻ കഴിയുകയില്ല. സംഘവും സമാനമാണ്. ഇതുപോലെ മറ്റൊന്നില്ല. നിലവിൽ ഇല്ല, കഴിഞ്ഞ 1000 കൊല്ലത്തെ ചരിത്രത്തിൽ ഇല്ല. അതുകൊണ്ട് തന്നെ സംഘം എന്താണ് എന്ന് പുറത്തു നിന്നും കേട്ട് കൊണ്ട് മനസിലാക്കാൻ ശ്രമിച്ചാൽ അത് യാഥാർഥ്യം അല്ല. പുറത്തു നിന്നും സംഘത്തെ മനസിലാക്കാൻ ശ്രമിച്ചാൽ നമ്മൾ തെറ്റായ ദിശയിലേക്ക് എത്തിച്ചേരും. നമ്മുടെ സ്വയം സേവകർ റൂട്ട് മാർച്ച് നടത്തുന്നു, എന്നാൽ സംഘം സമാന്തര സൈന്യമല്ല. നമ്മൾ തദ്ദേശീയമായ ആയോധനകലകളും, ചെറിയ കളികളും നടത്തുന്നു എന്നാൽ നമ്മൾ അഖില ഭാരതീയ ജിംനേഷ്യങ്ങൾ അല്ല. ഞങ്ങൾ ശാഖകളിൽ പാട്ട് പാടുന്നു, ഗാനങ്ങൾ രചിക്കുന്നു സംഗീതം കൊടുക്കുന്നു, എന്നാൽ നമ്മൾ അഖില ഭാരതീയ മ്യൂസിക് ക്ലബുകളല്ല.
പുറമെ നിന്നുള്ള കാഴ്ചകൾ നിങ്ങൾക്ക് ചില ധാരണകൾ ഒരുപക്ഷെ ഉണ്ടാക്കിയേക്കാം, അവ പ്രവർത്തനങ്ങൾ കാരണമാണ് എന്നാൽ ഉദ്ദേശം അതല്ല. ആ പ്രവർത്തനങ്ങൾ ഞങ്ങളുടെ ലക്ഷ്യത്തിന് സഹായകരം ആകുന്നു എന്നെ ഉള്ളൂ. സംഘം എന്നത് നിങ്ങൾ ആ കാണുന്ന അഭ്യാസങ്ങൾ അല്ല. സംഘത്തിന്റെ ആത്മാവ് വേറെയാണ്. അതിനെ പൂർണ്ണമായും മനസിലാക്കാൻ ഉള്ള ഒരേയൊരു വഴി ഉള്ളിലേക്ക് വരുക എന്നത് മാത്രമാണ്. അതിന് ഒരു ഔദ്യോഗിക മെമ്പർഷിപ്പുകളില്ല വാതിൽ എപ്പോഴും തുറന്നിരിക്കുകയാണ്. ആർക്കും വരാം, നിൽക്കാം, അവർക്ക് ഇഷ്ടവും താല്പര്യവും ഉണ്ടെങ്കിൽ ജീവിതകാലം മുഴുവൻ ആ ബന്ധം നിലനിർത്താം.സർ സംഘ ചാലക് മോഹൻ ഭഗവത് വ്യക്തമാക്കി.
.
മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി സർസംഘചാലക് കഴിഞ്ഞ ദിവസം (12 ന് ) വൈകിട്ട് നാല് മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ സന്ദർശിച്ചിരുന്നു. തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെൻ്ററിൽ 13 ന് വൈകിട്ട് 4.30 നാണ് ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ കഴിഞ്ഞ ദിവസം അദ്ദേഹം സംസാരിക്കുകയും ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു കേരളത്തിലെ പരിപാടികൾക്ക് ശേഷം 15 ന് രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് പോകും.
---------------
Hindusthan Samachar / Roshith K