Enter your Email Address to subscribe to our newsletters

Chennai, 16 ജൂണ്‍ (H.S.)
തമിഴ്‌നാട്ടില്‍ സഖ്യം ഉപേക്ഷിച്ച് ടിവികെ സര്‍ക്കാരിനൊപ്പം നിന്ന കോണ്‍ഗ്രസിന് എതിരെ രൂക്ഷമായ വിമര്‍ശനം തുടര്‍ന്ന് ഡിഎംകെ. പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുകയും രാഷ്ട്രീയ സഖ്യങ്ങളെ വഞ്ചിക്കുകയും ചെയ്തെന്നാരോപിച്ച് രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പാര്‍ട്ടി മുഖപത്രമായ 'മുരസോലി'യിലുമാണ് ഡി.എം.കെ. വിമര്‍ശനമുയര്‍ത്തിയ കോണ്‍ഗ്രസ് തിളക്കമുള്ള കളിപ്പാട്ടം കണ്ടപ്പോള്‍ ധൃതിയില്‍ ചാടിപ്പോയെന്നാണ് ഡി.എം.കെ. ഐടി. വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തത്. അവരുടെ രാഷ്ട്രീയ അതിജീവനത്തിനായി തങ്ങള്‍ അവരെ തോളില്‍ കയറ്റി. എന്നാല്‍, പുതിയ കളിപ്പാട്ടം കണ്ടതോടെ അതിദ്രുതം ചാടിപ്പോയി. രാഹുല്‍ ഒരു വലിയ തമാശയാണെന്നും പോസ്റ്റില്‍ വിമര്‍ശനമുണ്ട്.
പ്രതിപക്ഷ സഖ്യകക്ഷികള്‍ക്കിടയില്‍ ഐക്യം പരസ്യമായി ആവശ്യപ്പെടുകയും അതേസമയം അതില്‍ത്തന്നെ ഭിന്നത സൃഷ്ടിക്കുന്നതില്‍ സംഭാവന ചെയ്യുകയും ചെയ്യുന്നു എന്നതാണ് രാഹുല്‍ ഗാന്ധിക്കെതിരേ 'മുരസോലി' ഉയര്‍ത്തുന്ന വിമര്‍ശനം. വിവിധ സംസ്ഥാനങ്ങളില്‍ ഐക്യത്തെ ദുര്‍ബലപ്പെടുത്തിയതില്‍ രാഹുലിനെയും കോണ്‍ഗ്രസിനെയും പഴിക്കുന്ന ലേഖനം, ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് കോണ്‍ഗ്രസിന് സംസാരിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസ്, തമിഴ്നാട്ടില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S