കാഫിര് സ്ക്രീന്ഷോട്ടില് ആദ്യ അറസ്റ്റ്; പിടിയിലായത് ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കര്
Kozhikkode, 16 ജൂണ്‍ (H.S.) വടകര ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ ആണ് അറസ്റ്റിലായത്. പ്രത്യേകാന്വേഷണ സംഘമാണ് ജിതിന്‍ ഭാസ്‌കറെ അറ
dyfi arrest


Kozhikkode, 16 ജൂണ്‍ (H.S.)

വടകര ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ ആണ് അറസ്റ്റിലായത്. പ്രത്യേകാന്വേഷണ സംഘമാണ് ജിതിന്‍ ഭാസ്‌കറെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം ആണ് ജിതിന്‍ ഭാസ്‌കര്‍.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട് ജിതിന്‍ ഭാസ്‌കറെ ചോദ്യം ചെയ്യാന്‍ ഇന്ന് വീണ്ടും വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. വടകര ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.കഴിഞ്ഞ രണ്ട് തവണയായി എസ്‌ഐടി ജിതിന്‍ ഭാസ്‌കറിനെ ചോദ്യം ചെയ്തിരുന്നു. ജിതിന്‍ ഭാസ്‌കര്‍ ആണ് വടകര സ്‌ക്വാഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം ഇട്ടത് എന്ന് പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കെതിരേ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം. തുടര്‍ന്ന് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയില്‍ എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിമിന്റെ പേരില്‍ കേസെടുത്തെങ്കിലും അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കപ്പെട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.

തുടര്‍ന്ന് കേസന്വേഷണം എങ്ങുമെത്താതായതോടെ അന്വേഷണം അവസാനിപ്പിക്കുന്നതായി വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് പിന്നാലെ കേസന്വേഷണം പുനരാരംഭിക്കുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News