Enter your Email Address to subscribe to our newsletters

New delhi, 16 ജൂണ്‍ (H.S.)
ഭവാനിപൂരിലെ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി തയാറായിട്ടില്ല. തപാല്‍ വോട്ടുകളില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് മുഖ്യമന്ത്രി പദത്തിലെത്തിയ സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് മമത ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് മമത ഹൈക്കോടതിയെ സമീപിക്കുന്നത്. തപാല്‍ വോട്ടുകള് ചോദ്യം ചെയ്ത് മെയ് പതിനാലിന് മമത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഇത് തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ന് കോടതിയിലെത്തിയ മമതയ്‌ക്കൊപ്പം മുതിര്‍ന്ന നേതാക്കളായ തൃണമൂല്‍ രാജ്യസഭാംഗം ഡെറെക് ഒബ്രിയാന്‍, ദോല സെന്‍, അഭിഭാഷകനും ലോക്സഭാംഗവുമായ കല്യാണ്‍ ബാനര്‍ജി, എംഎല്‍എ കുനാല്‍ ഘോഷ് എന്നിവരുമുണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളില്‍ ഒപ്പ് വയ്ക്കാനായാണ് മമത എത്തിയതെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 15,105 വോട്ടുകള്‍ക്കാണ് മമത സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത്. തുടക്കം മുതല്‍ തന്നെ തെരഞ്ഞെടുപ്പ് ഫലത്തില്‍ മമത സംശയം പ്രകടിപ്പിച്ചിരുന്നു. തന്നെയും സഹപ്രവര്‍ത്തകരെയും ജനങ്ങള്‍ തോല്‍പ്പിക്കില്ലെന്നാണ് മമത ആവര്‍ത്തിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് നിര്‍ബന്ധിത പരാജയം സമ്മാനിക്കുകയായിരുന്നുവെന്നാണ് മമതയുടെ ആരോപണം. മുഖ്യമന്ത്രിപദത്തില്‍ നിന്ന് തൃണമൂല്‍ നേതാവ് രാജി വച്ചത് പോലുമില്ല. പുതിയ സര്‍ക്കാര്‍ രൂപീകരിക്കും മുമ്പ് ഗവര്‍ണര്‍ മമത സര്‍ക്കാരിനെ പിരിച്ച് വിടുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S