Enter your Email Address to subscribe to our newsletters

New delhi, 16 ജൂണ്‍ (H.S.)
തൃണമൂല്‍ കോണ്‍ഗ്രസ് വിമത എംപിമാരുടെ ലയനം അംഗീകരിച്ച് 'നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ സ്പീക്കര്‍ രതിന്ദ്ര ബോസ് അംഗീകരിച്ച വിമത ടിഎംസി എംഎല്‍എമാരുമായി വിമത എംപിമാര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് വിമത എംപി കാകോളി ഘോഷ് ദസ്തിദാര്‍ പറഞ്ഞു.
വിമത എംപിമാര്‍ അധികം അറിയപ്പെടാത്ത എന്‍സിപിഐയുമായി ലയിക്കുമെന്ന് പ്രഖ്യാപിക്കുകയും സഭയില്‍ പ്രത്യേക ഇരിപ്പിട ക്രമീകരണം ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കാണുകയും ചെയ്തതോടുകൂടി ടിഎംസിയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ബിര്‍ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ദസ്തിദാര്‍, സ്പീക്കര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ 20 ടിഎംസി എംപിമാര്‍ ഒപ്പിട്ടതായി പറഞ്ഞു.
'സ്വീകാര്യത ഇതിനകം ഞങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു. എന്‍സിപിഐ ഞങ്ങളെ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ഞങ്ങള്‍ എന്‍ഡിഎയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും' ദസ്തിദാര്‍ പാര്‍ലമെന്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞങ്ങള്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കുകയും എന്‍ഡിഎയെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് എംപിമാര്‍ പറഞ്ഞു. എംപിമാരുടെ എണ്ണം 20ല്‍ 22 ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2023 ജനുവരിയിലാണ് എന്‍സിപിഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി സ്വയം രജിസ്റ്റര്‍ ചെയ്തത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ സങ്കാരെയിലിലുള്ള ഒരു കെട്ടിടമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിയുടെ വിലാസമായി രേഖകളില്‍ നല്‍കിയത്. വിമത ടിഎംസി എംപിമാര്‍ പാര്‍ട്ടിയുമായി ലയിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അത്ര അറിയപ്പെടാത്ത സംഘടന ഇപ്പോള്‍ അപ്രതീക്ഷിതമായി ദേശീയ രാഷ്ട്രീയ ചര്‍ച്ചയിലേക്ക് കടന്നു വന്നിരിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S