നെടുമങ്ങാട് ഒന്നരവയസുകാരന് അര്ഷിദിൻ്റെ കൊലപാതകത്തില് സ്വമേധയാ ഹര്ജി ഫയൽ ചെയ്ത് ഹൈക്കോടതി.
Ernakulam , 17 ജൂണ് (H.S.) നെടുമങ്ങാട് ഒന്നരവയസുകാരന് അര്ഷിദിൻ്റെ കൊലപാതകത്തില് സ്വമേധയാ ഹര്ജി ഫയൽ ചെയ്ത് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചിൻ്റേതാണ് നടപടി. അര്ഷിദിൻ്റെ മുത്തശ്ശിയുടെ പരാതിയില് നടപടി എടുക്കാതിരുന്നതെന്തെന്ന് ഡിവിഷന്
ARSHID MURDER CASE


Ernakulam , 17 ജൂണ് (H.S.)

നെടുമങ്ങാട് ഒന്നരവയസുകാരന് അര്ഷിദിൻ്റെ കൊലപാതകത്തില് സ്വമേധയാ ഹര്ജി ഫയൽ ചെയ്ത് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചിൻ്റേതാണ് നടപടി. അര്ഷിദിൻ്റെ മുത്തശ്ശിയുടെ പരാതിയില് നടപടി എടുക്കാതിരുന്നതെന്തെന്ന് ഡിവിഷന് ബഞ്ച് വനിതാ ശിശുവികസന വകുപ്പിനോട് ചോദ്യം ഉന്നയിച്ചു. സ്വമേധയാ സ്വീകരിച്ച ഹര്ജിയില് വനിതാ ശിശുവികസന വകുപ്പിനെയും കക്ഷിചേര്ത്തു.

ഹർജിയിൽ ഒരാഴ്ചക്കകം സത്യവാങ്മൂലം മറുപടി നല്കണമെന്ന് വനിതാ ശിശുവികസന വകുപ്പിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്ട്ട് പൊലീസ് മുദ്ര വച്ച കവറില് നല്കണമെന്നും ഡിവിഷന് ബഞ്ച് നിര്ദ്ദേശിച്ചു. സ്വമേധയാ സ്വീകരിച്ച ഹര്ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

ഒന്നര വയസുകാരന് നേരിട്ടത് കൊടും ക്രൂരത

പോസ്റ്റ് മോര്ട്ടം റിപ്പോർട്ടിൽ ഒന്നര വയസുകാരൻ്റെ പിഞ്ചു ശരീരത്തിൽ നിന്നും കൊടും ക്രൂരതയുടെ അടയാളങ്ങളാണ് കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ 51 പരിക്കുകൾ കണ്ടെത്തിയിരുന്നു. തലയ്ക്കേറ്റ ഗുരുതര ക്ഷതം, ആന്തരിക രക്തസ്രാവം, കൈകളിലെ ഒടിവുകൾ, പഴയതും പുതിയതുമായ മുറിവുകൾ എന്നിവ റിപ്പോർട്ടിലുണ്ടായിരുന്നു. തലയ്ക്ക് പിന്നിലേറ്റ ശക്തമായ ആഘാതവും ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവുമാണ് മരണത്തിലേക്ക് നയിച്ചത്. കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിലും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇത് രണ്ടോ മൂന്നോ ആഴ്ചകളായി തുടരുന്ന ക്രൂരമർദനത്തിൻ്റെ ഫലമാണെന്ന് അന്വേഷണസംഘം വിലയിരുത്തിയിരുന്നു.

സംഭവം ഇങ്ങനെ

2026 മേയ് 29-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഒന്നര വയസുകാരനായ അർഷിദിനെ കുട്ടിയുടെ അമ്മ അഖിലയും ലിവ്-ഇൻ പങ്കാളിയായ അഷ്കറും ചേർന്ന് കുട്ടിയെ നിരന്തരം പീഡിപ്പിച്ചതാണ് അർഷിദിൻ്റെ മരണത്തിന് കാരണമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിൽ പോയ സമയത്താണ് സംഭവം നടക്കുന്നത്. അവശനിലയിലായ കുഞ്ഞിനെ അഷ്കർ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും അതിനോടകം കുഞ്ഞ് മരണപ്പെട്ടിരുന്നു. ആഹാരം കഴിച്ചശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമയ്ക്കുകയും ഛർദിക്കുകയും ചെയ്തെന്നാണ് അഷ്കർ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ അഷ്കർ കുഞ്ഞിനെ നിരന്തരം മർദിക്കാറുണ്ടായിരുന്നു എന്ന് അഖില പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

പിന്നീട് പൊലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ അഷ്കർ കുറ്റം സമ്മതിച്ചു. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയ്ക്ക് പിന്നിൽ ശക്തമായി അടിക്കുകയായിരുന്നു എന്നും അഷ്കർ പൊലീസിന് മൊഴി നൽകി. തെളിവെടുപ്പിനായി അഷ്കറിനെ വാടക വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ അക്രമാ സക്തരായി ഇയാളെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. പൊലീസ് ഇടപെട്ടാണ് പ്രതിയെ നാട്ടുകാരിൽ നിന്നും രക്ഷിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News