രാഷ്ട്രീയപ്പാർട്ടി രൂപീകരണം അടുത്ത മാസം; കെ അണ്ണാമലൈ
Chennai, 17 ജൂണ്‍ (H.S.) ബി.ജെ.പിയിൽ നിന്നും രാജിവച്ച് മുൻ ഐപിഎസ് ഓഫീസർ കെ അണ്ണാമലൈ അടുത്തമാസം രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. വി ദി ലീഡേഴ്സ്'' എന്ന പുതിയ കൂട്ടായ്മ രൂപീകരിച്ച അണ്ണാമലൈ ആ കൂട്ടായ്മയാണ് രാഷ്ട്രീയപാർട്ടിയിലേക്ക്
K Annamalai


Chennai, 17 ജൂണ്‍ (H.S.)

ബി.ജെ.പിയിൽ നിന്നും രാജിവച്ച് മുൻ ഐപിഎസ് ഓഫീസർ കെ അണ്ണാമലൈ അടുത്തമാസം രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. വി ദി ലീഡേഴ്സ്' എന്ന പുതിയ കൂട്ടായ്മ രൂപീകരിച്ച അണ്ണാമലൈ ആ കൂട്ടായ്മയാണ് രാഷ്ട്രീയപാർട്ടിയിലേക്ക് മാറ്റുന്നത്. . സംഘടനയെ ഒരു രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്ന് അണ്ണാമലൈ വ്യക്തമാക്കി.

പ്രതിഫലേച്ഛയില്ലാതെ ഏകദേശം 18 ലക്ഷത്തോളം ആളുകൾ ഇതിനകം തന്നെ കൂട്ടായ്മയിൽ ചേർന്നതായി അണ്ണാമലൈ അവകാശപ്പെട്ടു. ഓൺലൈൻ വഴിയും നേരിട്ടുള്ള ജനസമ്പർക്കത്തിലൂടെയും കൂട്ടായ്മയുടെ അംഗസംഖ്യ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സോഷ്യൽ മീഡിയ സംവാദത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

ഈ കൂട്ടായ്മയ്ക്ക് വലിയൊരു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ ഇതിലേക്ക് കടന്നുവരുന്നത്. ഇതൊരു രാഷ്ട്രീയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞാൽ, വരുന്ന ജൂലൈ മുതൽ ഇതിന്റെ പ്രവർത്തനങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും. ജനങ്ങൾക്ക് അത് നേരിട്ട് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ വിവിധ ജനകീയ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമായി ഈ സംഘടനയെ മാറ്റിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം. സംസ്ഥാനത്തെ പലവിധ പ്രശ്നങ്ങളിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വിപത്തിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അണ്ണാമലൈ, ഈ വിഷയം താഴെത്തട്ടിലുള്ള ഒരു ജനകീയ പ്രസ്ഥാനമായി ഏറ്റെടുക്കുമെന്നും അറിയിച്ചു

---------------

Hindusthan Samachar / Sreejith S


Latest News