പിണറായി വിജയൻറെ മകൾ ഇഡിക്ക് മുന്നിൽ; മാസപ്പടിക്കേസിൽ വീണയെ ചോദ്യം ചെയ്യുന്നു
Kochi, 17 ജൂണ്‍ (H.S.) സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ ഇ ഡിക്കു മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഇന്ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് വീണയ്ക്ക് സമൻസ് അയച്ചിരുന്നു. ഭർത
Exalogic and Veena


Kochi, 17 ജൂണ്‍ (H.S.)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ ഇ ഡിക്കു മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഇന്ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് വീണയ്ക്ക് സമൻസ് അയച്ചിരുന്നു. ഭർത്താവ് മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത് .

തിങ്കളാഴ്ച ഹാജരാക്കാൻ വീണയോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും ആരോഗ്യകാരണങ്ങൾ ഒഴിവായിരുന്നു. ഒരാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെയാണ് ഇന്ന് ഹാജരാക്കാൻ സമൻസ് നൽകിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടത്തിയ ഇടപാടുകളുടെ പേരിലാണ് അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലില്‍ നിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് നൽകാത്ത സേവനത്തിന് ഏകദേശം മൂന്ന് കോടിയോളം രൂപ കൈപ്പറ്റി എന്നാണ് കേസ്.

തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിൽ നടത്തിയ റെയിഡിൽ ഉൾപ്പെടെ പിടിച്ചെടുത്ത രേഖകളിൽ വിശദീകരണം ചോദിക്കാനാണ് വീണയെ വിളിച്ചു വരുത്തിയിരിക്കുന്നത്. സമൻസിന്റെ വിവരങ്ങൾ കൃത്യമായി ബോധിപ്പിച്ച ശേഷമാകും ചോദ്യം ചെയ്യലിലേക്ക് കേന്ദ്ര ഏജൻസി കടക്കുക.

തിരുവനന്തപുരത്ത് പിണറായി വിജയൻറെ വീട്ടിൽ പരിശോധന കഴിഞ ഇറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇത് കണക്കിലെടുത്ത് കൊച്ചി ഇഡി ഓഫീസിന് കനത്ത സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. വൈകുന്നേരം വരെ വീണയുടെ ചോദ്യം ചെയ്യാൻ നീളുമെന്നാണ് സൂചന.

---------------

Hindusthan Samachar / Sreejith S


Latest News