നീറ്റ് ക്രമക്കേട് തടയാൻ ടെലിഗ്രാം നിരോധിച്ചതിനെ പരിഹസിച്ച് രാഹുൽ ഗാന്ധി; കള്ളനെ പിടിക്കുന്നതിന് പകരം വീടിന് പൂട്ടിട്ടു
New delhi, 17 ജൂണ്‍ (H.S.) നീറ്റ് യുജി പുനഃപരീക്ഷയിലെ ക്രമക്കേട് തടയാൻ ഇൻസ്‌റ്റൻ്റ് മെസേജിങ് ആപ്പായ ടെലഗ്രാമിന് താത്‌കാലിക വിലക്ക് ഏർപ്പെടുത്തിയതിൽ കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച ത
BJP attacks Rahul Gandhi's statement that the government will fall within a year


New delhi, 17 ജൂണ്‍ (H.S.)

നീറ്റ് യുജി പുനഃപരീക്ഷയിലെ ക്രമക്കേട് തടയാൻ ഇൻസ്‌റ്റൻ്റ് മെസേജിങ് ആപ്പായ ടെലഗ്രാമിന് താത്‌കാലിക വിലക്ക് ഏർപ്പെടുത്തിയതിൽ കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച തടയാനുള്ള മോദി സർക്കാരിൻ്റെ 'പുതിയ' തന്ത്രമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

'ടെലിഗ്രാം ബാൻ'- ചോദ്യപേപ്പർ ചോർച്ച തടയാനുള്ള മോദി സർക്കാരിൻ്റെ പുതിയ തന്ത്രമാണിത്. അതായിത് കള്ളനെ പിടിക്കുന്നതിന് പകരം ആയാളുടെ വീടിൻ്റെ വാതിലിന് പൂട്ട് ഇടുക. ലക്ഷക്കണക്കിന് വിദ്യാർഥികൾ വർഷങ്ങളായി ടെലഗ്രാം വഴി പഠിക്കുന്നുണ്ട്. ടെലഗ്രാമിന് താത്‌കലിക്കമായി വിലക്ക് ഏർപ്പെടുത്തിയത് കൊണ്ട് ചോദ്യ പേപ്പർ ചോർച്ചക്ക് എങ്ങനെയാണ് പരിഹാരമുണ്ടാകുന്നത്. അത് ശരിക്കും മണ്ടത്തരമല്ലേ? രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും ഇത് അറിയാം, അതുപോലെ തന്നെ ചോദ്യ പേപ്പർ ചോർച്ച നടത്തുന്ന മാഫിയക്കും അറിയാം. അടുത്ത നിരോധനം ആർക്കായിരിക്കും വാട്‌സപ്പിനാണോ? , രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

പരീക്ഷാ ദിവസം വിദ്യാർഥികളെ പരിശോധിക്കും. വസ്‌ത്രത്തിൽ പോക്കറ്റ് ഉണ്ടെങ്കിൽ കത്രിക ഉപയോഗിച്ച് പോക്കറ്റുകൾ മുറിക്കും. ചോദ്യപേപ്പറുകൾ വ്യോമസേനയുടെ വിമാനം വഴി അയക്കും, നാടകങ്ങൾക്ക് ഒരു കുറവുമില്ല. ചോദ്യ പേപ്പർ ചോർച്ച നടത്തുന്നവർക്കെതിരെ ഒരു നടപടിയുമില്ല. കാരണം അവർ സർക്കാരിൻ്റെ നിരീക്ഷണത്തിൽ തഴച്ചുവളരുകയും യുവാക്കളെ കരയിപ്പിക്കുകയും ചെയ്യുന്നു. മോദി ജി നാടകം ഉപേക്ഷിക്കുക. വിദ്യാർഥികൾക്കെതിരെയല്ല, മാഫിയക്കെതിരയാണ് നടപടി എടുക്കേണ്ടത്. വിദ്യാർഥികളുടെ ആശങ്കകൾ കേൾക്കൂ അല്ലെങ്കിൽ രാജ്യത്തെ യുവാക്കൾക്ക് അവരുടെ അവകാശങ്ങൾ എങ്ങനെ നേടണമെന്ന് അറിയാ , രാഹുൽ ഗാന്ധി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News