ശിവസേന യു ബി ടി പിളർന്നു; ഒൻപതിൽ ആറ് എംപിമാരും പാർട്ടി വിട്ടു
Mumbai,17 ജൂണ്‍ (H.S.) ഉദ്ധവ് താക്കറെയുടെ ശിവസേന (യു.ബി.ടി.) പിളർന്നു പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേരും പാർട്ടിവിട്ടു. പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ഇവർ ബുധനാഴ്ച സ്പീക്കറെ കണ്ട് കത്ത് സമർപ്പ
Udhav Thakare


Mumbai,17 ജൂണ്‍ (H.S.)

ഉദ്ധവ് താക്കറെയുടെ ശിവസേന (യു.ബി.ടി.) പിളർന്നു പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേരും പാർട്ടിവിട്ടു.

പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ഇവർ ബുധനാഴ്ച സ്പീക്കറെ കണ്ട് കത്ത് സമർപ്പിച്ചതായാണ് വിവരം.

ലോക്‌സഭയിൽ ഇവർക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കർ ഓം ബിർള അംഗീകാരം നൽകിയതായും ഇവർ അവകാശപ്പെടുന്നു. ഈ ആറ് എം.പിമാരും ഏകനാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിൽ ചേരുമെന്നാണ് സൂചന.

ലോക്‌സഭയിൽ ശിവസേന യു.ബി.ടി.എം പിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നിവരൊഴികെയുള്ള ബാക്കി എം.പിമാർ പുതിയ ഗ്രൂപ്പിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, വിമത എം.പി.മാർ രൂപീകരിച്ച ഒരു ഗ്രൂപ്പിനും അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നിവരടങ്ങുന്ന യു.ബി.ടി. സംഘം സ്പീക്കറെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പിളർപ്പ് വാർത്തകൾ സജീവമായ പശ്ചാത്തലത്തിൽ നാളെ ഡൽഹിയിൽ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശിച്ച് പാർട്ടി എം.പി.മാർക്ക് വിപ്പ് നൽകി. പാർട്ടിയുടെ ലോക്‌സഭയിലെ ചീഫ് വിപ്പ് അനിൽ ദേശായിയാണ് വിപ്പ് പുറപ്പെടുവിച്ചത്. നാളത്തെ യോഗത്തിൽ ആരൊക്കെ പങ്കെടുക്കും എന്നത് അനുസരിച്ചാലും പിളർപ്പിന്റെ കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവുക.

ഇതിനിടെ എം.പി.മാരെ അനുനയിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ ഉദ്ധവ് ഡൽഹിയിലെത്തിയേക്കുമെന്നും വ്യാഴാഴ്ചത്തെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തേക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News