Enter your Email Address to subscribe to our newsletters

New delhi, 17 ജൂണ്‍ (H.S.)
നീറ്റ് യുജി പുനഃ പരീക്ഷയിൽ ക്രമക്കേട് തടയാൻ എന്ന പേരിൽ രാജ്യത്ത് ടെലിഗ്രാമിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഡൽഹി കൈക്കോടതിയിൽ ഹർജി. നിരോധനത്തെത്തെ ചോദ്യം ചെയ്‌ത് മെസേജിങ് ആപ്പ് സമർപ്പിച്ച അടിയന്തര ഹർജിയിൽ വാദം കേൾക്കാമെന്ന് ഡൽഹി ഹൈക്കോടതി. അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജി സമർപ്പിച്ചത്. കേന്ദ്ര സർക്കാർ തീരുമാനം ടെലിഗ്രാമിലെ 150 ദശലക്ഷം ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടാക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഡൽഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് അടിയന്തര ഹർജി സമർപ്പിച്ചത്. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. പുനഃപരീക്ഷയ്‌ക്ക് മുന്നോടിയായി ആപ്പ് താത്‌ക്കാലികമായി നിരോധിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ ടെലഗ്രാം സിഇഒ പാവെൽ ഡുറോവ് കടുത്ത വിമർശനമുന്നയിച്ചിരുന്നു.
അടിസ്ഥാന പ്രശ്‌നം പരിഹരിക്കാതെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന തരത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിന് കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. കമ്പനിയിൽ നിന്ന് വിശദീകരണം കേൾക്കാതെ കേന്ദ്രസർക്കാർ ഏകപക്ഷീയമായി എടുത്ത നടപടിയാണ് ഇതെന്ന് ടെലഗ്രാം പറഞ്ഞു.
നിയന്ത്രണം ജൂൺ 22 വരെ
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രത്യേക ശുപാർശയെത്തുടർന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ജൂൺ 22 വരെ ടെലഗ്രാമിന് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നീറ്റ് പുനഃ പരീക്ഷ നടക്കുന്ന ദിവസവും, തൊട്ടടുത്ത ദിവസങ്ങളും ഉൾപ്പെടെ 2026 നിശ്ചിത കാലയളവിലേക്കാണ് വിലക്ക്. 2000-ലെ ഐടി ആക്ട്, സെക്ഷൻ 69 A പ്രകാരമാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
---------------
Hindusthan Samachar / Sreejith S