അധികാരത്തിലേറി ഒരുമാസം മാത്രമായ യുഡിഎഫ് സർക്കാരിനെതിരെ വ്യാപക നുണ പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
Thiruvananthapuram , 17 ജൂണ് (H.S.) അധികാരത്തിലേറി ഒരുമാസം മാത്രമായ യുഡിഎഫ് സർക്കാരിനെതിരെ വ്യാപക നുണ പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാർ സ്പെഷ്യൽ പ്ലീഡർ നിയമനത്തിൽ തെറ്റു പറ്റിയെന്ന് അറിഞ്ഞപ്പോൾ തന്നെ തിരുത്തി. അതിൻ്റെ പൂർണ
V D Satheeshan


Thiruvananthapuram , 17 ജൂണ് (H.S.)

അധികാരത്തിലേറി ഒരുമാസം മാത്രമായ യുഡിഎഫ് സർക്കാരിനെതിരെ വ്യാപക നുണ പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാർ സ്പെഷ്യൽ പ്ലീഡർ നിയമനത്തിൽ തെറ്റു പറ്റിയെന്ന് അറിഞ്ഞപ്പോൾ തന്നെ തിരുത്തി. അതിൻ്റെ പൂർണ ഉത്തരവാദിത്തം തനിക്കാണ്. വിശദമായ പരിശോധനകൾക്കു ശേഷമാണ് നിയമന തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ വർഗീയവിദ്വേഷം പടർത്താൻ സിപിഎം നടത്തിയ ശ്രമമാണ് പുറത്തുവന്നത്. സത്യം അറിയാനാണ് പുനരന്വേഷണം നടത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം ചെയ്ത വൃത്തികേടുകളുടെ മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പിണറായി വിഷയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നാലു വൈസ് ചാൻസലർമാർ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തു. അപ്പോൾ അതു തെറ്റാണെന്നു പറയാൻ പോലും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തയാറായിരുന്നില്ല. അന്നത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി അതിനെ ന്യായീകരിച്ചു. സിപിഎം സംഘടനാ നേതാവും വൈസ് ചാൻസലർമാരുടെ സംഘത്തിലുണ്ടായിരുന്നു. എന്നിട്ടാണ് ഇപ്പോൾ യുഡിഎഫിനെ വിമർശിക്കുന്നത്.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ സ്റ്റാഫിനെ ചൊല്ലി ഇല്ലാക്കഥ പ്രചരിപ്പിച്ചു. വീട്ടിൽ നിന്നു കഞ്ചാവ് പിടിച്ച പ്രതിയെ സ്റ്റാഫാക്കിയെന്നു കള്ളപ്രചാരണം നടത്തി. അത്തരത്തിലൊരു നീക്കവും സർക്കാരിൻ്റെ ഭാഗത്തി നിന്നു ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുമ്പും ഇപ്പോഴും അത്തരത്തിലൊരു നിയമനവും ഉണ്ടായിട്ടില്ല. എല്ലാം സർക്കാരിനെതിരെ നടത്തുന്ന നുണപ്രചാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവർ നടത്തുന്ന മറ്റൊരു നുണപ്രചാരണമാണ് ഓർഡിനറി ബസ് സിറ്റി ബസാക്കിയെന്നുള്ളത്. പ്രിയദർശിനി യാത്രയുടെ മാറ്റ് കുറയ്ക്കാനാണ് ഇത്തരത്തിലൊരു പ്രസ്താവന. ഒരു ബസ് പോലും അങ്ങനെ മാറ്റിയിട്ടില്ല. മറിച്ചാണ് നടന്നുകൊണ്ടിരിക്കുന്നത്. സിറ്റി ബസാണ് പലയിടത്തും ഓർഡിനറിയിലേയ്ക്ക് മാറ്റാൻ പദ്ധതിയിടുന്നത്. ഇന്നലത്തെ മാത്രം കണക്കുകൾ പരിശോധിച്ചാൽ അതിൻ്റെ വസ്തുത മനസിലാക്കാൻ സാധിക്കും. ഓർഡിനറി ബസുകളുടെ എണ്ണം വർധിപ്പിച്ചതിനാലാണ് ഇത്രയേറെ യാത്രക്കാർ ബസിൽ ക്യറിയത്. ഇക്കാര്യത്തിൽ ഈ എണ്ണം കൃത്യമായ വിവരണം തരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ സ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയെന്നും കള്ളപ്രചാരണമുണ്ടായി. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് ഫെബ്രുവരിയിൽ ഫീസ് കൂട്ടിയത്. യുഡിഎഫ് സർക്കാർ ഒരു രൂപ പോലും കൂട്ടിയിട്ടില്ല. ഇടുക്കിയിൽ പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചെന്ന വ്യാജപ്രചാരണവും പ്രതിപക്ഷം നടത്തി. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ കടുത്ത വർഗീയ വിദ്വേഷം പടർത്താനാണ് സിപിഎം ശ്രമിച്ചത്. സംഘപരിവാറിൻ്റെ അതേ രീതിയാണ് സിപിഎം പിന്തുർന്നതെന്നും വിഡി സതീശൻ ആരോപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News