ശബരിമലയിലെ മണ്ഡലകാല തീര്ത്ഥാടന സുഗമമാക്കാന് ഇക്കുറി ആര്ട്ടിഫിഷ്യല് ഇന്റലിജന്സും
Kochi , 20 ജൂണ് (H.S.) ശബരിമലയിലെ മണ്ഡലകാല തീര്ത്ഥാടന സുഗമമാക്കാന് ഇക്കുറി ആര്ട്ടിഫിഷ്യല് ഇന്റലിജന്സും. ഇതിനുള്ള പ്രവര്ത്തനങ്ങള് ഓഗസ്റ്റ് പത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ ജയകുമാര് അറിയിച്ചു. ഇതിനുള്ള വിഷന്
K Jayakumar


Kochi , 20 ജൂണ് (H.S.)

ശബരിമലയിലെ മണ്ഡലകാല തീര്ത്ഥാടന സുഗമമാക്കാന് ഇക്കുറി ആര്ട്ടിഫിഷ്യല് ഇന്റലിജന്സും. ഇതിനുള്ള പ്രവര്ത്തനങ്ങള് ഓഗസ്റ്റ് പത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ ജയകുമാര് അറിയിച്ചു.

ഇതിനുള്ള വിഷന് പ്ലാന് കോടതി അംഗീകരിച്ചെന്നും ജയകുമാര് പറഞ്ഞു. തിരക്ക് നിയന്ത്രിക്കലും ശുചീകരണവും അടക്കമുള്ള പ്രവര്ത്തനങ്ങള് നിര്മ്മിത ബുദ്ധിയുടെ സഹായത്തോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ശുചിത്വമിഷനുമായി ചേര്ന്ന് മാലിന്യസംസ്കരണത്തിനുള്ള നടപടികള് ഇതിനകം തന്നെ തയാറാക്കിക്കഴിഞ്ഞു. കടകളാണ് മാലിന്യ ഉത്പാദന കേന്ദ്രങ്ങള് അവരുമായുള്ള കരാറില് കൃത്യമായ വ്യവസ്ഥകള് എഴുതി ചേര്ത്ത് കൊണ്ടാണ് മാലിന്യനിര്മാര്ജ്ജനം അടക്കമുള്ളവ മുന്നോട്ട് കൊണ്ടുപോകുന്നത്. മാലിന്യമില്ലാത്ത ശബരിമല, പ്ലാസ്റ്റിക് രഹിത ശബരിമല തുടങ്ങിയവയൊക്കെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആന്ധ്രാ, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിനുള്ള പ്രചാരണങ്ങള് നടത്തും. സാമൂഹ്യമാധ്യമങ്ങളിലൂടെയടക്കം ഇതിനുള്ള നടപടികള് സ്വീകരിക്കും. ബഹുതല സ്പര്ശിയായ പരിപാടിയാണ് ഇക്കുറി ശബരിമല തീര്ത്ഥാടനത്തോട് അനുബന്ധിച്ച് വിഭാവന ചെയ്തിരിക്കുന്നത്. തീര്ത്ഥാടകര്ക്ക് കൂടുതല് സൗകര്യപ്രദമായി ദര്ശനം നടത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുന്കൂട്ടി തീര്ത്ഥാടകരെ എത്രസമയം കാത്തുനില്ക്കണമെന്നത് സംബന്ധിച്ച് വിവരങ്ങള് നല്കും. ഹൃദയാഘാതം വരുന്നവര്ക്ക് അടിയന്തരമായി വൈദ്യസഹായം നല്കാനുള്ള സംവിധാനങ്ങള് ഏര്പ്പെടുത്തും.

വെര്ച്വല് ക്യൂ സംവിധാനത്തിലൂടെ മാത്രമേ ദര്ശനത്തിലെത്താവൂ എന്ന് അയ്യപ്പന്മാര്ക്ക് നിര്ദ്ദേശം നല്കും. പ്രാദേശിക ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും എല്ലാം നിര്ദ്ദേശം നല്കും. കേരളത്തില് നിന്ന് കേവലം ഇരുപത് ശതമാനം തീര്ത്ഥാടകര് മാത്രമാണ് മണ്ഡലകാലത്ത് ശബരിമലയിലെത്തുന്നത്. ബാക്കിയുള്ളവരിലേറെയും ഇതരസംസ്ഥാനങ്ങളില് നിന്നെത്തുന്നവരാണ്. അത് കൊണ്ട് തന്നെ ആ സംസ്ഥാനങ്ങള് കേന്ദ്രീകരിച്ച് പുതിയ സംവിധാനങ്ങളെക്കുറിച്ച് കൂടുതല് പ്രചാരണങ്ങള് അതത് ഭാഷയില് നടത്തും.

ശബരിമലയെ അടിമുടി മാറ്റി മറിക്കുമെന്ന് കഴിഞ്ഞ ദിവസം ഇടിവി ഭാരതിന് നല്കിയ പ്രത്യേക അഭിമുഖത്തില് ജയകുമാര് പറഞ്ഞിരുന്നു. അതിനുള്ള പല പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിഷൻ ശബരിമലയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ഗ്രീൻ ശബരിമല പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പമ്പ ത്രിവേണി മണപ്പുറത്ത് കെ ജയകുമാർ നിർവ്വഹിച്ചിരുന്നു. അത്തി വൃക്ഷ തൈ നട്ടാണ് ഉദ്ഘടനം നിർവ്വഹിച്ചത്.

വനം വകുപ്പുമായി ചേർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രീൻ ശബരിമല പദ്ധതി നടപ്പിലാക്കുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ കെ രാജു, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി പി പ്രമോദ് ഐ എഫ്എസ് എന്നിവരും വൃക്ഷത്തൈ നട്ട് ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി. ഒരു അയ്യപ്പൻ ഒരു വൃക്ഷ തൈ എന്ന ആശയത്തിൽ ഊന്നിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News