കുംഭമേളയിലെ വൈറല് പെണ്കുട്ടിയുടെ ശൈശവ വിവാഹം നടത്തി കൊടുത്ത കേസിൻ്റെ ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് 20 ലേക്ക് മാറ്റി.
Thiruvananthapuram , 20 ജൂണ് (H.S.) കുംഭമേളയിലെ വൈറല് പെണ്കുട്ടിയുടെ ശൈശവ വിവാഹം നടത്തി കൊടുത്ത കേസിൻ്റെ ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് 20 ലേക്ക് മാറ്റി. തിരുവനന്തപുരം പോക്സോ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഈ വിഷയത്തിൽ മധ്യപ്രദേശിൽ കേസ് രജിസ്റ്റർ ച
Kumba mela


Thiruvananthapuram , 20 ജൂണ് (H.S.)

കുംഭമേളയിലെ വൈറല് പെണ്കുട്ടിയുടെ ശൈശവ വിവാഹം നടത്തി കൊടുത്ത കേസിൻ്റെ ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് 20 ലേക്ക് മാറ്റി. തിരുവനന്തപുരം പോക്സോ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഈ വിഷയത്തിൽ മധ്യപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തോ എന്ന കാര്യത്തിൽ റിപ്പോർട്ട് ഹാജരാക്കിയിട്ടില്ല.

സ്വകാര്യ ഹർജിയുടെ നടപടികളിൽ കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത് തുടരുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് , മുന് വിദ്യാഭാസ മന്ത്രി വി. ശിവന് കുട്ടി, എ.എ.റഹീം, പൂവ്വാര് അരുമാനൂര് നയ്യാര് ദേവ ക്ഷേത്രം പ്രസിഡൻ്റ് എന്. ഹരീന്ദ്രന്, സെക്രട്ടറി അജിത് കുമാര്, പെണ്കുട്ടിയുടെ ഭര്ത്താവ് ഉത്തര് പ്രദേശ് സ്വദേശി മുഹമ്മദ് ഫര്മാന് കാന് എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

പ്രായ പൂര്ത്തിയാകാത്ത പെണ്കുട്ടിയെ ശൈശവ വിവാഹത്തിന് പ്രേരിപ്പിച്ച് വിവാഹം ചെയ്യിച്ച പ്രതികള്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് വിചാരണ ചെയ്യണമെന്നാമ് ഹര്ജിയിലെ ആവശ്യം. പെണ്കുട്ടിയുടെ വിവാഹം ഹിന്ദു മതാചാരപ്രകാരം നടന്നതായി രേഖകളില് കാണുന്നു. വ്യത്യസ്ത മത വിഭാഗത്തില്പ്പെട്ട വരനും വധുവിനും ഹിന്ദു മതാചാരപ്രകാരം വിവാഹിതരാകാന് കഴിയില്ലെന്ന സാങ്കേതിക പിഴവും ഹര്ജിയില് പ്രത്യേകം ഉന്നയിച്ചിട്ടുണ്ട്. നിയമപരമായി നിലനില്ക്കാത്ത വിവാഹം നടത്തിയെന്നും പ്രതികള് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോട് ക്രൂരത കാണിച്ചതായും ഹര്ജിക്കാരന് ആരോപിക്കുന്നു.

വൈറൽ താരത്തിൻ്റെ വിവാഹവും നിയമകുരുക്കുകളും

2026 മാർച്ചിലാണ് കുംഭമേളയിലെ വൈറല് താരമായ പെൺക്കുട്ടിയും കാമുഖനായ ഫർമാന് ഖാനും കേരളത്തിൽ വച്ച് വിവാഹിതരായത്. വീട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സംരക്ഷണം തേടി കേരളത്തിലെത്തിയ ഇരുവരുടെയും വിവാഹം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

വിവാഹ ശേഷം പെൺക്കുട്ടിക്ക് 18 വയസ് ആയിട്ടില്ലെന്നാരോപിച്ച് വീട്ടുകാർ രംഗത്തെത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പെൺക്കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളുവെന്ന ജനനസർട്ടിഫക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മഹേശ്വറിലെ സർക്കാർ ആശുപത്രിയിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് 2009 ഡിസംബർ 30 ന് വൈകുന്നേരം 5:50 നായിരുന്നു ജനനം എന്ന് കണ്ടെത്തിയത്. വിവാഹം നടന്ന കേരളത്തിലെ ഗ്രാമപഞ്ചായത്തിൽ നിന്ന് രജിസ്ട്രേഷൻ രേഖകളും പരിശോധിച്ചു. കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മഹേശ്വർ ഗ്രാമപഞ്ചായത്ത് നൽകിയെന്ന പേരിൽ വ്യാജ രേഖകളാണ് ഫർമാൻ ഖാൻ വിവാഹ സമയം നൽകിയതെന്ന് കണ്ടെത്തി. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ ഫർമാൻ ഖാനെതിരെ പോക്സോ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും വകുപ്പുകൾ പ്രകാരം മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News