പാത്രവും സ്പൂണുമേന്തി ജന്തര്മന്തറില് പ്രതിഷേധം; സിജെപി ആഹ്വാനത്തില് എത്തിയത് ആയിരങ്ങള്
New delhi, 20 ജൂണ്‍ (H.S.) പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കും ആവര്‍ത്തിച്ചുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ വീണ്ടും സിജെപി പ്രതിഷേധം. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലായിരുന്നു പ്രതിഷേധം. സര്‍ക്കാരിന്റെ ഉത്തരവാദിത്വം ച
cjp


New delhi, 20 ജൂണ്‍ (H.S.)

പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കും ആവര്‍ത്തിച്ചുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ വീണ്ടും സിജെപി പ്രതിഷേധം. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലായിരുന്നു പ്രതിഷേധം. സര്‍ക്കാരിന്റെ ഉത്തരവാദിത്വം ചോദ്യം ചെയ്താണ് വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചത്.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും ഉറപ്പാക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. സുതാര്യമായ പരീക്ഷകള്‍ ഉറപ്പാക്കുന്നതിലും ഉദ്യോഗാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു.

പ്രതിഷേധ സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയുടെ ആഹ്വാനപ്രകാരം 'താലിയും ചമ്മച്ചും' (പാത്രങ്ങളും സ്പൂണുകളും) കൊണ്ടാണ് മിക്ക പ്രവര്‍ത്തകരും പ്രതിഷേധത്തിനെത്തിയത്. വിദ്യാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് പാത്രങ്ങള്‍ കൊട്ടി ശബ്ദമുയര്‍ത്തിക്കൊണ്ടാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

പരീക്ഷാ നടത്തിപ്പിലെ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍, 'ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണം' എന്ന മുദ്രാവാക്യം മുഴക്കി. പ്രവര്‍ത്തകരുടെ ആവേശോജ്ജ്വലമായ സ്വീകരണത്തിനിടെ ജന്തര്‍ മന്തറിലെത്തിയ ദിപ്‌കെ, വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.

'വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഞങ്ങള്‍ ഇവിടെയുള്ളത്,' അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ദിപ്‌കെ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് മുന്നോടിയായി, വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആശങ്കകളില്‍ ഉത്തരവാദിത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദിപ്‌കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News