അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്പ്പ്മുട്ടി ചരിത്രമുറങ്ങുന്ന പയ്യന്നൂരിലെ ഗാന്ധിപാര്ക്ക്
Kannur , 22 ജൂണ് (H.S.) ചരിത്രമുറങ്ങുന്ന കണ്ണൂര് പയ്യാമ്പലത്തെ ഗാന്ധിപാര്ക്ക് അവഗണനയുടെ സ്മാരകമായി മാറിയിട്ട് പതിറ്റാണ്ടുകള് പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യസമര ചരിത്രം പറയുന്ന ഈ പാര്ക്ക് ഇന്ന് സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായിക്കഴിഞ്ഞു. അധിക
PAYYANNUR GANDHI PARK


Kannur , 22 ജൂണ് (H.S.)

ചരിത്രമുറങ്ങുന്ന കണ്ണൂര് പയ്യാമ്പലത്തെ ഗാന്ധിപാര്ക്ക് അവഗണനയുടെ സ്മാരകമായി മാറിയിട്ട് പതിറ്റാണ്ടുകള് പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യസമര ചരിത്രം പറയുന്ന ഈ പാര്ക്ക് ഇന്ന് സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായിക്കഴിഞ്ഞു. അധികൃതരാകട്ടെ ഈ പാര്ക്കിനെ കണ്ടില്ലെന്ന് നടിക്കുന്നു.

സ്വാതന്ത്ര്യ സമര ചരിത്രമുറങ്ങുന്ന പയ്യന്നൂരിലെ സഹകരണ പ്രസ്ഥാനത്തിൻറെ വലിയ ഭാഗമായിരുന്നു പയ്യന്നൂർ കോ ഓപ്പറേറ്റീവ് സ്റ്റോറും പയ്യന്നൂർ സർവീസ് ബാങ്കും. ഗാന്ധി സന്ദർശനത്തെയും സ്വാതന്ത്ര്യ സമര ചരിത്രത്തെയും ഓർമയിൽ സൂക്ഷിക്കാൻ വേണ്ടിയാണ് ഈ രണ്ട് സഹകരണ സ്ഥാപനങ്ങളും ചേർന്ന് പൊതുനന്മ ഫണ്ടിൽ നിന്ന് പണം കൊടുത്ത് പയ്യന്നൂർ പട്ടണത്തിൽ 70 സെൻറ് സ്ഥലം വാങ്ങിയത്. ഈ സ്ഥലമാണ് ഇന്ന് കാണുന്ന ഗാന്ധി പാർക്കായി മാറിയത് എന്ന് പൊതുപ്രവർത്തകൻ കെ പി ശ്രീധരൻ പറയുന്നു.

കെ പി കുഞ്ഞിരാമപൊതുവാൾ, കണ്ണോത്ത് കുഞ്ഞിരാമൻ നായർ, എ കെ കുഞ്ഞിരാമ പൊതുവാൾ എന്നിവർ മുൻകൈ എടുത്താണ് 70 സെൻറ് സ്ഥലം വാങ്ങിയത്. പിന്നീട് അത് പഞ്ചായത്തിന് കൈമാറി. വെറും പൂഴി പ്രദേശമായ ഇടം 2004 വരെ അങ്ങനെ തന്നെ തുടർന്നു. ഗാന്ധിജിയുടെ ഓർമ്മകൾക്കായി തമിഴ് നാട്ടിൽ നിന്നെത്തിച്ച ഒരു ഗാന്ധി പ്രതിമ മാത്രമായിരുന്നു ഇവിടുത്തെ ഈടിരിപ്പ്. പല പരിപാടികളും ഗാന്ധി മൈതാനിയിൽ നടന്നു. എന്നിട്ടും പക്ഷേ ഇതൊന്ന് ജനോപാകാരപ്രദമായ ഇടമാക്കി മാറ്റാന് മാറിമാറി വന്ന സര്ക്കാരുകള് താത്പര്യം കാട്ടിയില്ല.

2004ല് കെ.സി വേണുഗോപാൽ സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ഗാന്ധി മൈതാനം ആദ്യമായി നവീകരിച്ചത്. തുടർന്ന് കുട്ടികളുടെ പാർക്ക്, സ്റ്റേജ് ഉൾപ്പെടെയുള്ള വലിയ സംവിധാനത്തിലേക്ക് ഗാന്ധി മൈതാനത്തെ മാറ്റി. എന്നാൽ അതിനു ശേഷം ഇന്ന് വരെ വലിയൊരു മുഖം മിനുക്കൽ നടപടികൾ പാർക്കിനകത്ത് ഉണ്ടായിട്ടില്ലെന്ന് കെപി ശ്രീധരൻ പറയുന്നു.

ലളിതകലാ അക്കാദമിയുടെ ആർട്ട് ഗ്യാലറി ഉൾപ്പെടെ ഗാന്ധി പാർക്കിൽ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും ഇന്നും രാത്രികാലങ്ങളിൽ ഗാന്ധി പാർക്ക് ഇരുട്ടിലാണ്. അധികൃതരുടെ അവഗണന കാരണം പാര്ക്കും പ്രദേശങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിക്കഴിഞ്ഞു. പയ്യന്നൂര് നഗരസഭയുടെ അനാസ്ഥയാണ് പാര്ക്ക് നശിക്കാന് കാരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ഒരുകാലത്ത് നഗരത്തിലെത്തുന്നവര്ക്ക് വിശ്രമിക്കുന്നതിനടക്കം സൗകര്യങ്ങളോടെ പാര്ക്ക് പ്രൗഢിയോടെ നിലകൊണ്ടിരുന്നു.

പക്ഷേ, ഇപ്പോളിവിടെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരിക്കുകയാണെന്ന് ഇവർ പറയുന്നു. പയ്യന്നൂർ നഗരസഭയുടെ അധീനതയിലുള്ള ഗാന്ധി പാർക്ക് പയ്യന്നൂരിന്റെ സ്വാതന്ത്ര്യസമര ചരിത്ര ഏടുകളിൽ വലിയ സംഭാവനകൾ നൽകിയ ഒരിടമാണ്. നിരവധി രാഷ്ട്രീയ സാംസ്കാരിക സമ്മേളനങ്ങൾ അരങ്ങേറിയ ഈ മൈതാനം സംരക്ഷിക്കപ്പെടണം എന്ന് തന്നെയാണ് ഇവിടുത്തുകാരുടെ പ്രധാന ആവശ്യം. കൂടാതെ പയ്യന്നൂരുമായി ചുറ്റപ്പെട്ടു കിടക്കുന്ന ചരിത്ര പൈതൃക സ്ഥലങ്ങളും സംരക്ഷിക്കപ്പെടണം എന്ന് ഇവർ ആവശ്യപ്പെടുന്നു.

വലിയ വികസന സാധ്യതകൾ ഉള്ള ഗാന്ധി പാർക്ക് വരും നാളുകളിൽ പുതിയ എംഎൽഎയും പുതിയ മന്ത്രിസഭയും ഉൾപ്പെടെ ബന്ധപ്പെടുത്തിക്കൊണ്ട് വലിയ വികസന സാധ്യതകളിലേക്ക് വഴി തുറന്നിടും എന്ന് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജയരാജ് പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News